അന്തീനാട് ജോസ്
പേജ്: 80 വില: ₹ 110
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 8078999125
ബൈബിളിലെ ഏതാനും സംഭവങ്ങൾ കഥാഭംഗിയോടെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന ഗ്രന്ഥം. ആസ്വാദനത്തിനും പഠനത്തിനും ചിന്തയ്ക്കും വഴിതുറക്കുന്ന ആഖ്യാനരീതി. പത്തു സംഭവങ്ങളെ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന കഥകൾ.
എഡിറ്റർ പറഞ്ഞത്
എ. സെബാസ്റ്റ്യൻ
പേജ്: 88 വില: ₹ 195
ഒാഥേഴ്സ് പ്രസ്,
ന്യൂഡൽഹി
ഫോൺ: 9846999691
വിവിധ പത്രങ്ങളുടെ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളുടെ സമാഹാരം. വ്യക്തമായ നിലപാടുകൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. വൈവിധ്യമാർന്ന സാമൂഹ്യ വിഷയങ്ങൾ ഈ ചെറു ലേഖനങ്ങളിലൂടെ വായനക്കാരിലേക്ക് എത്തുന്നു.
Wonders of Highlands,
Mathew Mannarakam
പേജ്: 360 വില: ₹ 500
വിൻകോ ബുക്സ്, പാലാ
ഫോൺ: 9447508094
ഹൈറേഞ്ചിന്റെ, പ്രത്യേകിച്ച് ഇടുക്കിയുടെയും സമീപപ്രദേശങ്ങളുടെയും സവിശേഷതകളുടെ കലവറ തുറക്കുന്ന ഇംഗ്ലീഷ് ഗ്രന്ഥം. ചരിത്രം, ഭൂമിശാസ്ത്രം, ടൂറിസം, കല, ഗോത്രസംസ്കാരം, കൃഷി, വ്യാപാരം എന്നിങ്ങനെ ഹൈറേഞ്ചുമായി ബന്ധപ്പെട്ട ഒരു സമഗ്ര പഠനം.
ഇരട്ടിമധുരം
(വാർധക്യകാല ചിന്തകൾ)
ഫാ.ജോസഫ്
കീപ്പള്ളിൽ,
ഫാ. മൈക്കിൾ
ഒൗസേപറന്പിൽ
പേജ്: 120 വില: ₹ 160
ജീവൻ ബുക്സ്,
ഭരണങ്ങാനം
ഫോൺ: 8078999125
മധുരിക്കുന്ന ജീവിതമാണ് ഏവരുടെയും സ്വപ്നം. എന്നാൽ, വാർധക്യകാലത്തെ മധുരതരമായിട്ടല്ല പലരും വീക്ഷിക്കുന്നത്. അതിനെ തിരുത്തുകയാണ് ഈ ഗ്രന്ഥം. സായംകാലം സങ്കടത്തിന്റേതല്ല, സന്തോഷത്തിന്റെയും ക്രിയാത്മകതയുടെയുമാണ്. ഈ പുസ്തകം വായിച്ചുകഴിയുന്പോൾ വാർധക്യത്തിന് ഇത്ര മധുരമോയെന്നു തോന്നാം.
അതിജീവനത്തിന്റെ ചിറകുമായി
വിജയകുമാരി ചാക്കോ
പേജ്: 104 വില: ₹ 130
ജീവൻ ബുക്സ്,
ഭരണങ്ങാനം
ഫോൺ: 9495600308
പ്രതിസന്ധികൾക്കു മുന്നിൽ തെല്ലും തളരാതെ ജീവിതത്തെ നിറമുള്ളതാക്കി മാറ്റിയ ഏതാനും സ്ത്രീകളെക്കുറിച്ചുള്ള കുറിപ്പുകൾ. കനൽ വഴികൾ പിന്നിട്ട് അവർ നേടിയ വിജയങ്ങളുടെ കഥകൾ വായനക്കാർക്കു സന്തോഷവും പ്രചോദനവും പകരും.