Sharing Faith Caring God's People
Jacob Manampurath MCBS
പേജ്: 114
വില: ₹ 130
ലൈഫ് ഡേ
ബുക്സ്, കോട്ടയം
ഫോൺ: 8078805649
അജപാലന ശുശ്രൂഷയുടെ ദൈവശാ സ്ത്ര വും പ്രായോഗികതയും ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥം. ആധുനിക ലോകത്തിൽ അജപാലന ശുശ്രൂഷ നിർവഹിക്കേണ്ടപ്പെടേണ്ടതിന്റെ പ്രസക്തിയും രീതിയും സൈക്കോളജിയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.
നീർപളുങ്കുകൾ
പേളി ജോസ്
പേജ്: 92
വില: ₹ 150
ഈലിയ ബുക്സ് തൃശൂർ
വൈവിധ്യമാർന്ന വിഷയങ്ങൾ നീർപളുങ്കുകൾ എന്ന ഗ്രന്ഥത്തിലെ കവിതകൾക്കു വിഷയമായി മാറുന്നു. യുദ്ധം, ഈശ്വരവിശ്വാസം, പ്രണയം, നിരാശ, മൂല്യശോഷണം, സ്നേഹരാഹിത്യം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഈ കവിതകൾ ആസ്വാദകനു മുന്നിൽവയ്ക്കുന്നു.
ചുങ്കക്കാരൻ
ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ
പേജ്: 64; വില: ₹90
കാർമൽ
ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2327253
ചെറുതെങ്കിലും ഏറെ ചിന്തിപ്പിക്കുന്ന പുസ്തകം. സുവിശേഷകനായ മത്തായിയെ യേശു വിളിക്കുന്ന വിവരണത്തെക്കുറിച്ചുള്ള പഠനം. ചുങ്കം പിരിവ് എന്ന തൊഴിൽ ചെയ്തിരുന്ന മത്തായിയെ അപ്പോസ്തലൻമാരുടെ ഗണത്തിലേക്കു വിളിക്കുന്ന വിവരണത്തിലെ ദൈവശാസ്ത്ര വിഷയങ്ങൾ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു.
ദർപ്പണം-2
പി.ഐ. സൈമൺ ഗുരുവായൂർ
പേജ്: 264;
വില: ₹ 450
പുതൂർ ഫാമിലി
ട്രസ്റ്റ്, ഗുരുവായൂർ
ഫോൺ: 7559931415
ബൈബിൾ സംബന്ധിയായ ദർപ്പണം എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് ദർപ്പണം-2. സുവിശേഷങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനമാണ്. ഇതരമതസ്ഥർക്കു പോലും വളരെ എളുപ്പത്തിൽ മനസിലാക്കിയെടുക്കാൻ കഴിയുന്ന രീതിയിലാണ് അവതരണം. ബൈബിൾ പഠിതാക്കൾക്ക് ഏറെ പ്രയോജനകരം.