അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കൈയൊപ്പ് പതിഞ്ഞ പുസ്തകം. സംഘർഷം കത്തിനിൽക്കുന്ന സമയത്ത് മണിപ്പുരിലൂടെ സഞ്ചരിച്ചു തയാറാക്കിയ പുസ്തകത്തിൽ ഒരു നാടിന്റെ ഭീതിയും സംഘർഷവും സങ്കടവുമെല്ലാം പ്രതിഫലിക്കുന്നുണ്ട്.
മണിപ്പുർ എഫ്ഐആർ
ജോർജ് കള്ളിവയലിൽ
പേജ്: 234; വില: ₹299
അഴിമുഖം മീഡിയ, തൃപ്പൂണിത്തുറ
ഫോൺ: 7356834987
അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കൈയൊപ്പ് പതിഞ്ഞ പുസ്തകം. സംഘർഷം കത്തിനിൽക്കുന്ന സമയത്ത് മണിപ്പുരിലൂടെ സഞ്ചരിച്ചു തയാറാക്കിയ പുസ്തകത്തിൽ ഒരു നാടിന്റെ ഭീതിയും സംഘർഷവും സങ്കടവുമെല്ലാം പ്രതിഫലിക്കുന്നുണ്ട്. വായിച്ചുകഴിയുന്പോൾ കലാപത്തെക്കുറിച്ചു മാത്രമല്ല, മണിപ്പുർ എന്ന സംസ്ഥാനത്തെ അടുത്തറിയാനും വായനക്കാരനു കഴിയും.
Vaman Vriksha Kala
പി.എസ്.ശ്രീധരൻ പിള്ള
പേജ്: 96
ഗോവ രാജ്ഭവൻ പബ്ലിക്കേഷൻ
ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ 200-ാമത് പുസ്തകം. ബോൺസായി എന്ന വൃക്ഷകലയെക്കുറിച്ചു പ്രതിപാദിക്കുന്നു. രാജ്ഭവൻ ഉദ്യാനത്തിലടക്കം പരിപാലിക്കുന്ന ബോൺസായ് വൃക്ഷങ്ങളുടെ പടങ്ങൾ. രാജ്ഭവൻ വളപ്പിൽ നടപ്പാക്കിയ ഗോശാല, പോളിഹൗസ്, ചക്കത്തോട്ടം, ഒൗഷധത്തോട്ടം, ജലസംഭരണി, ജൈവവൈവിധ്യകേന്ദ്രം, രക്തചന്ദനത്തോട്ടം, എന്നിവയുടെ സചിത്ര വിവരണം.