ജീവിതഗന്ധിയായ പതിനാറ് കഥകളുടെ സമാഹാരം. ചില സാധാരണ ജീവിതങ്ങളിൽനിന്നു സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കഥാമൂഹൂർത്തങ്ങൾ.
വി.പി. ജോൺസ്
പേജ്: 122; വില: ₹200
ഈലിയ ബുക്സ്,
തൃശൂർ
ഫോൺ: 9349966302
ജീവിതഗന്ധിയായ പതിനാറ് കഥകളുടെ സമാഹാരം. ചില സാധാരണ ജീവിതങ്ങളിൽനിന്നു സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ കഥാമൂഹൂർത്തങ്ങൾ. സൗദാമിനിയുടെ ചിറക്, അർധവിരാമങ്ങളുടെ നാട്, കോമാളിയുടെ തൊപ്പി തുടങ്ങിയ കഥകളൊക്കെ നമുക്കു ചുറ്റുമുള്ള പല ജീവിതങ്ങളെയും നമുക്കു മുന്നിൽകൊണ്ടുവന്നു നിർത്തും.
Adventures of SUPER BOY RAMU
തേക്കിൻകാട്
ജോസഫ്
പേജ്: 226; വില: ₹899
ബ്ലൂപീ പബ്ലിക്കേഷൻസ്
തിരുവനന്തപുരം
ഫോൺ: 9846478093
കുട്ടികൾക്കു വേണ്ടിയുള്ള മനോഹരമായ സയൻസ് ഫിക്ഷനാണ് പുസ്തകം. അഞ്ചു നോവലുകളിലായി രാമു എന്ന അദ്ഭുതബാലന്റെ സാഹസിക കൃത്യങ്ങൾ കുട്ടികളെ മാത്രമല്ല മുതിർന്നവരെയും രസിപ്പിക്കും. നോവലിന്റെ ഒാരോ അധ്യായത്തിലും ആകർഷക ചിത്രങ്ങളുണ്ട്. വായനക്കാർക്ക് ക്യുആർ കോഡ് ഉപയോഗിച്ചും ആസ്വദിക്കാം. ഉന്നതനിലവാരമുള്ള അച്ചടിയും ബയന്റിംഗും പ്രത്യേകതയാണ്. രാഷ്ട്രദീപിക ചിൽഡ്രൻസ് ഡൈജസ്റ്റിൽ പ്രസിദ്ധീകരിച്ചതാണ് ഈ നോവലുകൾ.