നല്ലോർമ
ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ സ്മരണിക
പ്രസാധനം: ചങ്ങനാശേരി അതിരൂപത
കാലം ചെയ്ത മാർ ജോസഫ് പവ്വത്തിലിനെക്കുറിച്ചുള്ള നല്ലോർമകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. അദ്ദേഹവുമായി ഇടപഴകിയിട്ടുള്ള ആത്മീയ നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ, വൈദികർ, അല്മായർ തുടങ്ങിയവർ ഇതിൽ ഒാർമകളുമായി ഒത്തുചേരുന്നു. മാർ പവ്വത്തിലിന്റെ ജീവിതം, ആധ്യാത്മികത, സംഭാവനകൾ അങ്ങനെ എല്ലാം തൊട്ടറിയാൻ ഈ സ്മരണിക മതിയാകും. മികച്ച മുദ്രണം പ്രത്യേകതയാണ്.
ഹാഗാറിന്റെ സന്തതികൾ
ഗ്ലോറി മാത്യു അയ്മനം
പേജ്:186; വില: ₹250
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം
ഫോൺ: 9605969425
ഈ നോവലിലെ ഹാഗാർ ഇരയല്ല, കേവലം ഒരു അതിജീവിതയുമല്ല. കത്തിയമർന്ന ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയേക്കാൾ ശക്തയാവണം ഒരോ സ്ത്രീയും. വെറുമൊരു ഫിക്ഷൻ നോവൽ എന്നതിലുപരി ഒരു ഗുണപാഠവും ഇതിലുണ്ട്. വായിച്ചുകഴിയുന്പോൾ ഒന്നും ഒന്നിന്റെയും അവസാനമല്ല എന്നു വായനക്കാർക്കു തോന്നണമെന്നതാണ് എഴുത്തുകാരിയുടെ ലക്ഷ്യം.
മലയാളികൾക്കു വേണ്ടിയുള്ള ജർമൻ
ജോസ് പുന്നാംപറന്പിൽ,
ടി.എ. ജോസ് കാട്ടൂർ
പേജ്:136; വില: 210
ഐവറി ബുക്സ്, തൃശൂർ
ഫോൺ: 7025000060
ജർമനിയിലേക്കു കുടിയേറുന്നവരേറുന്നു. ദൈനംദിന ജീവിതത്തിലും പഠന-തൊഴിൽ രംഗത്തും ആവശ്യമായ പ്രാഥമിക ജർമൻ ഭാഷാജ്ഞാനം ആർജിക്കാൻ സഹായിക്കുന്ന ഭാഷാപഠനസഹായി. മലയാളത്തെ അടിസ്ഥാനഭാഷയാക്കി ജർമൻ പഠനസഹായി. ജർമൻ ഭാഷയെ അടുത്തറിയാൻ പ്രാപ്തരാക്കുന്ന ഗ്രന്ഥം.
പന്ത്രണ്ടാമത്തെ കഥയിലെ ഇന്ദിര
ബൈജു വർഗീസ്
പേജ്:112; വില:150
നാദം ബുക്സ്, ആലപ്പുഴ
ഫോൺ: 9995555736
കാലത്തിന്റെയും ജീവിതത്തിന്റെയും ആത്മപരിശോധനയാകുന്ന 15 കഥകളുടെ സമാഹാരം. അനുഭവലോകങ്ങളെ വിവരണാത്മകതലത്തിലേക്ക് എത്തിക്കാതെ ജീവിതത്തിന്റെ നിർവചനമാക്കി മാറ്റുകയാണ് കഥാകാരൻ. ഏകാന്തതയുടെ നിറമെന്താണ്, മണമെന്താണ്? ബദാമിന്റെ നിറവും താമരപ്പൂവിന്റെ മണവും എന്നാണുത്തരം. ആ ഉത്തരം ബൈജു വർഗീസിന്റെ കഥകൾക്കു ചേരും.
ബൈബിൾ തീർഥാടനം
മല്പാൻ മാത്യു
വെള്ളാനിക്കൽ
പേജ്- 336; വില:350
പ്രോസാങ്ടിറ്റി പബ്ലിക്കേഷൻ
സ്പിരിച്വാലിറ്റി സെന്റർ,
കോട്ടയം
ഫോൺ: 0481 2578192
ബൈബിളിന്റെ ഉള്ളടക്കവും പ്രധാന ആശയങ്ങളും ലളിതമായി മനസിലാക്കാൻ സഹായിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ പണ്ഡിതനായ മല്പാൻ മാത്യു വെള്ളാനിക്കലിന്റെ ഈ ഗ്രന്ഥം. ആശയങ്ങൾ ഹ്രസ്വമായും ആധികാരികമായും അടുത്തറിയാൻ സഹായിക്കും. ബൈബിൾ വായിക്കുന്നവരും പഠിക്കുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പുസ്തകത്തിലുണ്ട്.
നിലാവുള്ള രാത്രിയിൽ
(ക്ലാസിക് പ്രണയകഥകൾ)
പരിഭാഷ: വി. രവികുമാർ
പേജ്- 119; വില:150
ഐറിസ് ബുക്സ്, തൃശൂർ
ഫോൺ: 7356370521
ചെക്കോവ്, മോപ്പസാംഗ്, ജോർജ് ഹെയിം, അല്ഫോൺസ്, ദോദെ, ഒക്റ്റേവിയോ പാസ്, ഇവാൻ ബുനിൽ, മാക്സിം ഗോർക്കി, ഓസ്കാർ വൈൽഡ്, ഐസക് ബാഷെവിസ് സിംഗർ, ക്ലാരിസ് ലിസ്പെക്ടർ, സ്റ്റെഫാൻ സ്വെയ്ഗ് എന്നീ വിഖ്യാത എഴുത്തുകാരുടെ വിശ്വപ്രസിദ്ധ പ്രണയകഥകളുടെ സമാഹാരം. മലയാള പരിഭാഷ വി. രവികുമാർ.