ചാലിലച്ചൻ - മലബാറിന്റെ കർമയോഗി
ഡോ. സെബാസ്റ്റ്യൻ ഐക്കര
പേജ്: 516
വില: ₹ 500
ബിഷപ് വള്ളോപ്പിള്ളി
ഫൗണ്ടേഷൻ, തലശേരി
ഫോൺ: 9400744565
തലശേരി അതിരൂപതയുടെ വികാരിജനറാൾ, രാഷ്ട്രദീപിക ലിമിറ്റഡിന്റെ സിഎംഡി മുതലായ അനേകം പദവികളിൽ നിഷ്കാമ കർമം അനുഷ്ഠിച്ച മോൺ. മാത്യു എം. ചാലിലിന്റെ സംഭവ ബഹുലമായ ജീവിതകഥ. മലബാർ കുടിയേറ്റത്തിന്റെ കനൽവഴികളിൽ അദ്ദേഹം നിർവഹിച്ച നിസ്തുലവും മഹത്തുമായ സേവനങ്ങൾ വടക്കേ മലബാറിനാകമാനം അനുഗ്രഹമായി മാറി. നിരവധി ചിത്രങ്ങൾ.
ഇടവക - സഭാ നവീകരണത്തിന്റെ പ്രഭവകേന്ദ്രം
ഫാ. ഡോ. സിറിയക് പടപുരയ്ക്കൽ
പേജ്: 308
വില: ₹ 225
ജ്യോതി ബുക്ക് ഹൗസ്,
കോട്ടയം
ഫോൺ: 9061906456
കത്തോലിക്ക ദൈവശാസ്ത്രത്തിൽ ഇടവക എന്താണ് എന്ന് സഭയുടെ വിശാല പശ്ചാത്തലത്തിൽ ഉറക്കെ ചിന്തിക്കുന്ന വിശിഷ്ടഗ്രന്ഥം. സഭയുടെ അന്തിമ ലക്ഷ്യമായ യുഗാന്ത്യത്തിലെ കൂടിവരവിന് ഒരുങ്ങുന്നവരുടെ അടിസ്ഥാനകൂട്ടായ്മയായ ഇടവകയുമായി ബന്ധപ്പെടുന്ന സകലർക്കും ഉപകാരപ്രദമായ കൈപ്പുസ്തകം.
തൃക്കരിപ്പൂർ ചോരപുരണ്ട കഥകൾ പറയുന്പോൾ
എം.പി. ജോസഫ് ഐഎഎസ്
പേജ്: 262
വില: ₹ 300
ഒലിവ് പബ്ലിക്കേഷൻസ്,
കോഴിക്കോട്
ഫോൺ: 0495- 2765871,
ഒരു ഐഎഎസുകാരന്റെ ഇലക്ഷൻ സെൽഫി എന്നാണ് പുസ്തകത്തിന്റെ ഉപശീർഷകം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഗ്രന്ഥകാരൻ അവിടെ അനുഭവിച്ചറിഞ്ഞ ജനാധിപത്യ ധ്വംസനങ്ങൾ വിവരിക്കുന്നു. സിപിഎമ്മിന്റെ കപട ജനാധിപത്യത്തെയും ഇലക്ഷൻ കമ്മീഷന്റെയും ഭരണസംവിധാനത്തിന്റെയും അപചയത്തെയും തുറന്നുകാട്ടുന്നു.
കുട്ടികളുടെ ചന്ദ്രയാൻ
മാത്യൂസ് ആർപ്പൂക്കര
പേജ്: 86
വില: ₹ 130
സായ്കിഡ്സ്,
കോതമംഗലം
ഫോണ്: 9539056858
മനുഷ്യ കാൽപാദം പതിഞ്ഞ മറ്റൊരു ഗോളത്തിലേക്കുള്ള യാത്ര. ഭൂമിയുടെ എണ്പതിലൊന്നുമാത്രം ഭാരമുള്ള ചന്ദ്രനെ അടുത്തറിയാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ചന്ദ്രയാൻ ഉൾപ്പെടെ ഇന്ത്യയും ചന്ദ്രനിരീക്ഷണത്തിൽ പങ്കാളിയാണ്. കുട്ടികളിൽ ശാസ്ത്ര സാങ്കേതിക അവബോധം വളർത്താനുതകുന്ന നോവൽ.
ഇരുപത്തിരണ്ടു യാർഡിലെവിഖ്യാത നിഴലുകൾ
ജോസ് ജോർജ്
പേജ്: 141
വില: ₹ 240
ലിവിംഗ് ലീഫ്
പബ്ലിക്കേഷൻസ്,
കോട്ടയം.
ഫോൺ: 9447703408
കളിക്കളങ്ങളിൽ ഒന്നാമതെത്തുന്നവരെ മുഖ്യധാരയിൽ പ്രദർശിപ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്പോൾ മികവിൽ തൊട്ടടുത്തുണ്ടായിട്ടും നിഴലിലാകുന്നവരുടെ ജീവിതം പറയുന്ന പുസ്തകം. അവരുടെ ത്രസിപ്പിക്കുന്ന ജീവിതത്തെ അടുത്തുനിന്നു കാണാൻ ശ്രമിക്കുകയാണ് യുവ സ്പോർട്സ് ജേർണലിസ്റ്റായ ഗ്രന്ഥകാരൻ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച 11 ക്രിക്കറ്റ് താരങ്ങളുടെ ജീവിതം മികച്ച കൈയടക്കത്തോടെ അനാവരണം ചെയ്യപ്പെടുന്നു.