അപ്പമായവനെ അനുഭവമാക്കിയവർ
ഫാ. ജോസഫ്
നെല്ലിക്കശേരിൽ
ഒസിഡി
പേജ്: 104
വില: ₹ 120
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ്: 0471 232 7253
ദിവ്യകാരുണ്യനാഥനെ അനുഭവമാക്കിയ ഒരുനിര വിശുദ്ധരുടെ ഓർമക്കുറിപ്പുകളാണ് ഈ രചന. വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് തിരുവോസ്തി ഭക്ഷിക്കുകവഴി വിശ്വാസിക്ക് ലഭിക്കുന്ന ആത്മീയശക്തി അനുപമമാണ്. ആത്മീയജീവിതത്തിന്റെ പരകോടിയാണ് ദിവ്യകാരുണ്യമെന്ന് വിശുദ്ധ തോമസ് അക്വീനാസ് ഉദ്ബോധിപ്പിക്കുന്നു.
നൂറു നൂറു യാത്രകൾ
ശൈലൻ
പേജ്: 224
വില: ₹ 330
ഒലിവ് ബുക്സ്,
കോഴിക്കോട്
ഫോണ്: 095 2765871
തയാറെടുപ്പോടെ ഒരു യാത്ര പോകുന്ന അനുഭവവിവരണമല്ല ഇതിലെ പ്രമേയം. ജീവിതം മുഴുവൻ അലഞ്ഞുതിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ് വിവരിക്കുന്നത്. നഗരങ്ങൾ, ഗ്രാമങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, ചരിത്രശേഷിപ്പുകൾ എന്നിങ്ങനെ നാളേറെ നീളുന്ന യാത്രകളിലെ കാഴ്ചകളും അനുഭവങ്ങളും വിവരിക്കുന്നു.
കളിക്കാഴ്ചകളിലെ മരുപ്പച്ചകൾ
ടി. സാലിം
പേജ്: 96
വില: ₹ 150
ഒലിവ് ബുക്സ്,
കോഴിക്കോട്
ഫോണ്: 095 2765871
ലോകകപ്പിൽ പലതുകൊണ്ടും ചരിത്രപ്രാധാന്യം നേടിയ അറബ് സാന്നിധ്യങ്ങളിലൂടെ വായനക്കാർക്ക് പുതിയ അറിവുകൾ പകരുന്നു. ഫുട്ബോളിൽ അറബ് ലോകത്തിന്റെ പെരുമ അറിയിച്ച ടീമുകളെയും താരങ്ങളെയും പരിചയപ്പെടുത്തുന്നു. ഫുട്ബോൾപ്രേമികൾക്കു മാത്രമല്ല പൊതുവിജ്ഞാനം ആഗ്രഹിക്കുന്നവർക്കും ഏറെ വിജ്ഞാനം നൽകുന്നു.
ഇശൽ രാമായണം
ഒ.എം. കരുവാരക്കുണ്ട്
പേജ്: 320
വില: ₹ 480
ഒലിവ് ബുക്സ്,
കോഴിക്കോട്
ഫോണ്: 095 2765871
രാമായണകഥ വിവിധ കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒ.എം. കരുവാരക്കുണ്ട് രാമായണം പൂർണമായി മാപ്പിളപ്പാട്ടാക്കി അവതരിപ്പിക്കുന്നു. ഇശലുകളുടെ രംഗത്ത് ദീർഘകാലത്തെ പഠനങ്ങളും ഗവേഷണങ്ങളും അടിസ്ഥാനമാക്കിയാണ് ഉള്ളടക്കവും തനിമയും ചോരാതെ ഇത്തരത്തിലൊരു സൃഷ്ടി.
SMART കോഴ്സുകൾ
റെജി ടി. തോമസ്
പേജ്: 108
വില: ₹ 200
എഡിറ്റ് ഇന്ത്യ, കോട്ടയം
ഫോണ്: 9496991475
പ്ലസ് ടുവിനുശേഷം എന്തൊക്കെ പ്രൊഫഷണൽ കോഴ്സുകൾ തെരഞ്ഞെടുക്കാം. സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തെ തൊഴിൽ സാധ്യതകളും നൂതന കോഴ്സുകളും വിശദമാക്കുന്ന കരിയർ ഗൈഡൻസ്. പരന്പരാഗത കോഴ്സുകളെക്കുറിച്ചും വിവരണങ്ങളുണ്ട്.