St. Paul, the Model Missionary
St. Paul, the Model Missionary

Dr. Jacob Chelippallil
പേ​ജ് 384
വി​ല ₹ 400
ഫോ​ണ്‍: 9400438571

ക്രൈ​സ്ത​വ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​മു​ഖ​നാ​യ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ക​നാ​ണ് അ​പ്പ​സ്തോ​ല​നാ​യ സെ​ന്‍റ് പോ​ൾ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​വും ദൈ​വ​ശാ​സ്ത്ര​വും പ്രേ​ഷി​ത​മാ​തൃ​ക​ക​ളും വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്ന ഗ​വേ​ഷ​ണ​ഗ്ര​ന്ഥം. ആ​റ​ധ്യാ​യ​ങ്ങ​ളു​ണ്ട്. പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​നം ഏ​റെ​ക്കു​റെ സ​മ​കാ​ലി​ക​മാ​ക്കാ​മെ​ന്നും അ​തി​ന് അ​ല്മാ​യ​ർ​ക്ക് എ​ന്തു പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്നു​ള്ള പ്രാ​യോ​ഗി​ക ചി​ന്ത​ക​ളു​മു​ണ്ട്.

മ​രി​യ​നെ​ക്സ്പീ

ഡോ. ​ചാ​ക്കോ​ച്ച​ൻ ഞാ​വ​ള്ളി​ൽ

പേ​ജ് 172
വി​ല ₹ 200
ഫോ​ണ്‍ : 9447572513

കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ 27 വ​ർ​ഷം അ​ധ്യാ​പ​ക​നും വ​കു​പ്പ് മേ​ധാ​വി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഡോ. ​ചാ​ക്കോ​ച്ച​ൻ ഞാ​വ​ള്ളി​ൽ 99 കു​റി​പ്പു​ക​ളി​ലൂ​ടെ കോ​ള​ജി​ലെ ദി​ന​ങ്ങ​ൾ ഓ​ർ​മി​ക്കു​ന്നു. കോ​ള​ജ് ജീ​വി​തം എ​ങ്ങ​നെ ഊർ​ജ​സ്വ​ല​വും ക​ർ​മ​നി​ര​ത​വും പു​രോ​ഗ​മ​നാ​ത്മ​ക​വു​മാ​ക്കാം എ​ന്ന​തി​ന്‍റെ പാ​ഠ​പു​സ്ത​കം. ഏ​തൊ​രു വി​ദ്യാ​ല​യ​ത്തി​നും പ​രീ​ക്ഷി​ക്കാ​വു​ന്ന നൂ​റാ​യി​രം പു​ത്ത​ൻ ആ​ശ​യ​ങ്ങ​ൾ.

ന​മ്മു​ടെ രാ​ഷ്ട്ര​പ​തി​മാ​ർ

ജോ​സ് ച​ന്ദ​ന​പ്പ​ള്ളി
പേ​ജ് 200
വി​ല ₹ 200

അ​ന​ശ്വ​രം ബു​ക്സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ണ്‍- 9496196751

ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് മു​ത​ൽ ദ്രൗ​പ​തി മു​ർ​മു വ​രെ​യു​ള്ള പ​തി​ന​ഞ്ച് രാ​ഷ്ട്ര​പ​തി​മാ​രു​ടെ ല​ഘു​ജീ​വ​ച​രി​ത്രം. കൂ​ടാ​തെ രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് രീ​തി, ചു​മ​ത​ല, അ​ധി​കാ​രം എ​ന്നി​വ​യെ​പ്പ​റ്റി ആ​മു​ഖ​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്നു. പ്ര​ബ​ന്ധ​ക​ർ​ത്താ​ക്ക​ൾ​ക്കും ക്വി​സ്, മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​രു​ങ്ങു​ന്ന​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഗ്ര​ന്ഥം.