അക്ഷരത്താരാട്ട്
ദീപ്തി പോൾ വർഗീസ്
പേജ് 64
വില: ₹ 100
ഈലിയ ബുക്സ്, തൃശൂർ
ഫോണ്: 944718932
കുട്ടികൾക്കും മുതിർന്നവർക്കും വായിച്ച് ആസ്വദിക്കാവുന്ന കവിതകളുടെ സമാഹാരം. കവിത ലളിതമാകണമെന്നും താളബോധ നിബദ്ധമാകണമെന്നും ആഗ്രഹിക്കുന്നവർക്ക് ഏറെ ആകർഷകം. സാരോപദേശങ്ങളും മൂല്യങ്ങളും പകരുന്നതാണ് ഇതിലെ കവിതകൾ.
ചിന്ത്
ജോ ചെഞ്ചേരി എംസിബിഎസ്
വില: ₹ 150
ബുക്സ് ഓഫ് പോളിഫണി
ഫോണ്: 9447160708
കുഞ്ഞുണ്ണിക്കവിതകൾ പോലെ രണ്ടും മൂന്നും വാ ക്കുകൾ ചേർന്ന വിചിന്തനങ്ങൾ. തത്വചിന്തയും സാമൂഹികശാസ്ത്രവും ആത്മീയതയും സമന്വസിപ്പിക്കുന്ന സന്ദേശങ്ങളും നിർവചനങ്ങളുമാണ് ഇതിന്റെ പൊരുൾ. കൈയെഴുത്തും വരകളുമായി പുതുമ സമ്മാനിക്കുന്ന കൈപ്പുസ്തകം.
നിറവ്
ഫാ. ജസ്റ്റിൻ ഡിക്സണ്
പേജ് 202
വില: ₹ 260
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം
ഫോണ്: 94470 37580
വിശ്വാസികൾക്ക് ആത്മീയാനുഭവവും ആനന്ദവും പ്രത്യാശയും സമ്മാനിക്കുന്ന ചിന്തകൾ. ബൈബിൾ പുതിയനിയമത്തിലെ സംഭവങ്ങൾക്കും ഉപമകൾക്കും ലളിതമായ വ്യാഖ്യാനം. സമാധാനവും സന്തോഷവും പ്രത്യാശയും പകരുന്ന സന്ദേശങ്ങളാണ് ഇതിലെ ഓരോ അധ്യായവും.
സൗഖ്യത്തിന്റെ തൂവൽസ്പർശം
സിസ്റ്റർ മേരി ജയിൻ എസ്.ഡി.
പേജ് 168
വില: ₹ 160
ഐറീൻ ബുക്സ്, കോഴിക്കോട്
ഫോണ്: 960577005
കോപം, അസൂയ, പക, വൈരാഗ്യം തുടങ്ങിയൊക്കെ മനസിൽ കുടികൊള്ളുന്പോൾ നാം സമാധാനം നഷ്ടപ്പെട്ട വരും രോഗികളുമായിത്തീരുന്നു. നെഗറ്റിവിറ്റിയുടെ ഉപാസകരിൽ സ്നേഹത്തിന്റെയും സൗഖ്യത്തിന്റെയും പ്രവാഹം തടയപ്പെടുന്നു. സമാധാനവും സൗഖ്യവും ഇല്ലാതാക്കുന്ന അധമവികാരങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് ഈ പഠനഗ്രന്ഥം വെളിവാക്കുന്നു.
വഴിവിളക്കുകൾ
പ്രൊഫ. എം.ജെ. വർഗീസ്
പേജ് 424
വില: ₹ 390
ഐറീൻ ബുക്സ്, കോഴിക്കോട്
ഫോണ്: 960577005
വിശുദ്ധരുടെ അനുഗ്രഹം തേടുന്നതും അവരുടെ ജീവിതം ആഴത്തിൽ അറിയുന്നതും ആത്മീയ ഉയർച്ചയ്്ക്ക് ഏറെ സഹായകരമാണ്. കത്തോലിക്കാസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയ ഒരു നിര പുണ്യവ്യ ക്തിക ളുടെ സംക്ഷിപ്ത ജീവചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ആത്മീയമായ ഉണർവ് വിശ്വാസികളിൽ ഉളവാക്കുന്ന ഗ്രന്ഥം.