ജീവിതയാത്രയിൽ വഴിതെറ്റുന്നവർക്കും വേദനിക്കുന്നവർക്കും ആശങ്കപ്പെടുന്നവർക്കും പ്രത്യാശ സമ്മാനിക്കുന്ന ഉപദേശകഥാ സമാഹാരത്തിന്റെ രണ്ടാം ഭാഗം. പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ട ജീവിത അനുഭവങ്ങളാണ് ഈ കഥകൾ. ഉണർവ് തേടുന്നവരുടെ വായനയിൽ മാത്രമല്ല പ്രാസംഗികർക്കും ഉപന്യാസ രചയിതാക്കൾക്കും പ്രയോജനപ്പെടും.
പ്രഭാഷണ പ്രചോദന കഥകൾ വാല്യം-2
ജെ.വി. മണിയാട്ട്
പേജ് 270,വില ₹ 350
ക്രിയ @ പബ്ലിക്കേഷൻസ്, കോതമംഗലം
ഫോണ്- 949559827
ജീവിതയാത്രയിൽ വഴിതെറ്റുന്നവർക്കും വേദനിക്കുന്നവർക്കും ആശങ്കപ്പെടുന്നവർക്കും പ്രത്യാശ സമ്മാനിക്കുന്ന ഉപദേശകഥാ സമാഹാരത്തിന്റെ രണ്ടാം ഭാഗം. പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ട ജീവിത അനുഭവങ്ങളാണ് ഈ കഥകൾ. ഉണർവ് തേടുന്നവരുടെ വായനയിൽ മാത്രമല്ല പ്രാസംഗികർക്കും ഉപന്യാസ രചയിതാക്കൾക്കും പ്രയോജനപ്പെടും.
ഞാൻ അത്യധികം ആഗ്രഹിച്ചു
ഫ്രാൻസിസ് മാർപാപ്പ
പേജ് 64,വില ₹ 70
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം,ഫോണ്-0471 232 7253
ആരാധനാക്രമ രൂപീകരണത്തെക്കുറിച്ച് ഫ്രാൻസീസ് മാർപാപ്പയുടെ അപ്പസ്തോലിക ലേഖനത്തിന്റെ പരിഭാഷ. വിശുദ്ധ കുർബാന ഉൾപ്പെടെ വിവിധ കൂദാശകളുടെ പ്രാധാന്യം തിരുവചനങ്ങളും സഭാപാരന്പര്യവും അടിസ്ഥാനമാക്കി പാപ്പ അവലോകനം ചെയ്യുന്നു. വിവർത്തനം: ഫാ. ജെയിംസ് ആലക്കുഴിയിൽ ഒ.സി.ഡി.
ഇടനെഞ്ചിലൊരിടം
സി.എം. ഫിലിപ്പോസച്ചൻ
പേജ് 80,വില ₹ 120
ജീവൻ ബുക്സ് ഭരണങ്ങാനം
ഫോണ്- 04822 237474
യേശുവിന്റെ പിറവിത്തിരുനാളിലേക്ക് പ്രാർഥനയോടും ധ്യാനത്തോടും നോന്പനുഷ്ഠാനത്തോടും കൂടി പ്രവേശിക്കാവുന്ന ധ്യാനചിന്തകളുടെ സമാഹാരം. 25 നോന്പിൽ ഓരോ ദിവസത്തെയും ഹൃദയപൂർവം ഒരുക്കി ഉണ്ണിയേശുവിനെ സ്വീകരിക്കാൻ സഹായകരമാക്കുന്ന പിറവിക്കാല ദൈവവചനങ്ങളാണ് വിചിന്തനം ചെയ്യുന്നത്.
ഖാസിനഗറിലെ രാക്കാഴ്ചകൾ
കെ.എം. സലീം പത്തനാപുരം
പേജ് 62,വില ₹ 100 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോണ്-0484 2591051
ഗ്രാമനൻമകളെ അടിസ്ഥാനമാക്കിയ എട്ടു കഥകളുടെ സമാഹാരം. ജാതിമത ചിന്തകൾക്കതീതമായി പരസ്പരം സ്നേഹിക്കുന്ന കഥാപാത്രങ്ങൾ. ഗ്രാമീണരുടെ ജീവിതത്തിന്റെ ദുരിതങ്ങളും ബുദ്ധിമുട്ടുകളും സന്തോഷങ്ങളും അവരുടെ പങ്കുവയ്ക്കലുകളും വിവരിക്കുന്നു.
രണ്ടു ഖണ്ഡകാവ്യങ്ങൾ
വെരൂർ ജോയിച്ചൻ
പേജ് 52,വില ₹25
മധ്യസ്ഥൻ ബുക്സ്,
ചങ്ങനാശേരി
ഫോണ്- 0481 2410101
വ്യാകുലമാതാവ്, കായൽരാജാവ് എന്നീ രണ്ടു കാവ്യങ്ങൾ. ബൈബിൾ പശ്ചാത്തലത്തിൽ പരിശുദ്ധ കന്യകാമറിയത്തെയും പരിശുദ്ധ അമ്മയുടെ സഹനങ്ങളെയും വിവരിക്കുന്നതാണ് വ്യാകുലമാതാവ്. കുട്ടനാട്ടിൽ കായൽ കുത്തി നെല്ല് വിളയിച്ച ജോസഫ് മുരിക്കന്റെ കാർഷികമുന്നേറ്റം കവിതയായി അവതരിപ്പിക്കുകയാണ് കായൽരാജാവിൽ.