കത്തോലിക്കാ കോണ്ഗ്രസ് ചരിത്രം രണ്ടാം ഭാഗം
ജോണ് കച്ചിറമറ്റം
പേജ് 1000
വില ₹ 1500
ഡോ. കച്ചിറമറ്റം
ഫൗണ്ടേഷൻ
പിഴക്
ഫോണ്- 04822 260434
കേരള സംസ്ഥാന രൂപീകരണഘട്ടം മുതലുള്ള കത്തോലിക്കാ കോണ്ഗ്രസിന്റെ പ്രവർത്തനങ്ങളാണ് ഈ ചരിത്രപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1957ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണം, വിമോചനസമരം, വിവിധ പ്രദേശങ്ങളിലുണ്ടായ കുടിയിറക്കുകൾ, മത്സ്യത്തൊഴിലാളി സമരം തുടങ്ങിയവയിൽ സംഘടനയുടെ പ്രവർത്തനങ്ങളും നിലപാടുകളും വിശദീകരിക്കുന്നു.
സൗഹൃദങ്ങളുടെ ഓർമ്മ പൂക്കാലം
അനിൽകുമാർ എം.എസ്.
പേജ് 64
വില ₹ 80
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം
ഫോണ്-0471 232 7253
കോളജ് പഠനകാലം ഏതൊരാളിലും ഒരുപാട് ഓർമകൾ ബാക്കിവയ്ക്കും. ക്ലാസിലും കാന്പസിലും സൗഹൃദങ്ങൾ പൂക്കുന്ന കാലമാണത്. ആഘോഷങ്ങൾ, യാത്രകൾ, അവിസ്മരണീയ അനുഭവങ്ങൾ തുടങ്ങി കലാലയ കാലത്തെക്കുറിച്ച് ഓർമിക്കാൻ ഒട്ടേറെ അനുഭവങ്ങൾ ഏവർക്കുമുണ്ടാകും . മനസിന്റെ ചെപ്പിൽ സൂക്ഷിക്കുന്ന കലാലയസ്മരണകളുടെ കുറിപ്പുകളാണ് ഇതിലെ ഉള്ളടക്കം.
തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും മൈലാപ്പൂർ കബറിടവും ചരിത്രസാക്ഷ്യങ്ങൾ
പ്രഫ. ജെയിംസ്
പുലിയുറുന്പിൽ
പേജ് 150
വില ₹ 180
പൗരസ്ത്യവിദ്യാപീഠം
കോട്ടയം
ഫോണ്- 0481 257 5530
വിശുദ്ധ തോമാശ്ലീഹായുടെ രക്ഷസാക്ഷിത്വത്തിന്റെ 1950-ാം വാർഷികവേളയിൽ ശ്ലീഹായുടെ പ്രഘോഷണവും മൈലാപ്പൂരിലെ ധീരരക്തസാക്ഷിത്വവും ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നു. വിശ്വാസത്തിൽ ശക്തിപ്പെടാനും സഭാസ്നേഹത്തിൽ ആഴപ്പെടാനും സഹായിക്കുന്ന പഠനഗ്രന്ഥമാണിത്. സെന്റ് തോമസ് ഭാരതത്തിൽ ക്രിസ്തുവിനെ പ്രഘോഷിച്ചുവെന്നത് ചരിത്രപരമായ തെളിവുകളോടെ സാക്ഷ്യപ്പെടുത്തുന്നു.
കേരള കത്തോലിക്കാ സഭയിലെ വിശുദ്ധ സൂനങ്ങൾ
പ്രഫ. കെ.റ്റി. തോമസ്
കണ്ണന്പള്ളിൽ
പേജ് 552
വില ₹ 580
ജീവൻ ബുക്സ്,
ഭരണങ്ങാനം
ഫോണ്- 04822 237474
വിശുദ്ധരോളം നല്ല മാതൃകകളില്ല. അവരേക്കാൾ വലിയ സഹായികളില്ല. കേരള കത്തോലിക്കാസഭയില വിശുദ്ധ സൂനങ്ങളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. വിശുദ്ധരുടെ ജീവിതം സഭയുടെ പ്രേക്ഷിതരംഗങ്ങളെക്കുറിച്ച് കൂടുതൽ അറിവും ആത്മീയ ഉണർവും നേടാൻ സഹായിക്കും.
വചനാഗ്നി ഞായറാഴ്ച വചനവിചിന്തനങ്ങൾ
ഡോ. ജോർജ്
ദാനവേലിൽ
പേജ് 264
വില ₹ 300
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്
തിരുവനന്തപുരം
ഫോണ്-0471 232 7253
സീറോ മലബാർ സഭയുടെ ആരാധനാക്രമ പഞ്ചാംഗം ഞായറാഴ്ചകളിലെ സുവിശേഷ വായനയ്ക്കായി നിർദേശിച്ചിരിക്കുന്ന ഭാഗങ്ങളെ അടിസ്ഥാനമാക്കി ദേവാലയങ്ങളിൽ നടത്താൻ സഹായകരമായ പ്രസംഗങ്ങളുടെ സമാഹാരം. വചനവിചിന്തനത്തിനൊപ്പം നല്ല ചിന്തകളും ആശയങ്ങളും ഉൾക്കാഴ്ചകളും ലഭിക്കാൻ സഹായകരം.