മലയാള പത്രപ്രവർത്തനം ഉദയവികാസങ്ങൾ
ജി. പ്രിയദർശൻ
പേജ് 336
വില ₹ 350
കേരള മീഡിയ അക്കാദമി
കാക്കനാട്, കൊച്ചി
ഫോണ്- 0484 242 2275
മലയാളത്തിന്റെ സന്പന്നമായ പത്രപ്രവർത്തന ചരിത്രത്തെ അതിവിശദമായി അവലോകനം ചെയ്യുന്ന ഗ്രന്ഥം. കടലാസിന്റെയും അച്ചടിയുടെയും ചരിത്രം മുതൽ വിവരിക്കുന്ന ഈ കൃതി, കേരളത്തിലെ വൃത്താന്തപത്രപ്രവർത്തനത്തെ ഓരോ ഏടുകളായി പരിശോധിക്കുന്നു.
ടി.വിയിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പൻമാർ ഇല്ല?
കെ. രാജേന്ദ്രൻ
പേജ് 216
വില ₹ 200
കേരള മീഡിയ അക്കാദമി
കാക്കനാട്, കൊച്ചി
ഫോണ്- 0484 242 2275
രാജ്യത്ത് ഏറ്റവുമധികം ടെലിവിഷൻ സാന്ദ്രതയുള്ള സംസ്ഥാനം കേരളമാണ്. മലയാളിയുടെ ചിന്താധാരയെ പരുവപ്പെടുത്തുന്ന ചാനലുകൾ അധഃസ്ഥിത വിഭാഗങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നുണ്ടോ, അർഹമായ പ്രാധിനിധ്യം നൽകുന്നുണ്ടോ എന്നീ ചോദ്യങ്ങൾക്ക് ഉത്തരംതേടുകയാണ് മാധ്യമപ്രവർത്തകനായ കെ. രാജേന്ദ്രൻ.
ദൈവം ദൈവപുത്രൻ ദൈവമാതാവ്
ഡോ. മൈക്കിൾ കാരിമറ്റം
പേജ് 158
വില ₹ 160
ആത്മ ബുക്സ്, കോഴിക്കോട്
ഫോണ്- 0495 4022600
കത്തോലിക്കാവിശ്വാസവും വെല്ലുവിളികളും എന്ന ഗ്രന്ഥപരന്പരയിലെ ഒന്നാമത്തെ പുസ്തകം. കത്തോലിക്കാസഭ പഠിപ്പിക്കുന്ന വിശ്വാസസത്യങ്ങളെ നിഷേധിക്കുകയും അപഹസിക്കുകയും ചെയ്യുന്നവർക്ക് വസ്തുതാപരമായ മറുപടി നൽകുകയാണ് ഡോ. മൈക്കിൾ കാരിമറ്റം. ബൈബിളും സഭയും വെളിവാക്കുന്ന ആധികാരിക പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയ രചന.
യേശുവിന്റെ രക്ഷാവചസുകൾ ഒരു ദൈവശാസ്ത്ര വിചിന്തനം
റവ.ഡോ. വിൽസണ് ജോണ്
സിഎംഐ,
നെടുമരുതുംചാലിൽ
പേജ് 256
വില ₹ 300
ആത്മ ബുക്സ്, കോഴിക്കോട്
ഫോണ്- 0495 4022600
യേശുവിന്റെ രക്ഷാവചസുകളിൽ അന്തർലീനമായിരിക്കുന്ന വസ്തുതകളെയും യാഥാർഥ്യങ്ങളെയും ദൈവശാസ്ത്രപരമായ ഉൾക്കാഴ്ചകളിലൂടെ ഈ ഗ്രന്ഥം വിശദീകരിക്കുന്നു. ആത്മീയ ജീവിതത്തിൽ രക്ഷ നേടാൻ എന്തൊക്കെ കാര്യങ്ങൾ ആവശ്യമുണ്ടെന്നും വചനാധിഷ്ഠിതമായ വിശ്വാസജീവിതം എങ്ങനെയാവണമെന്നും വിശദമാക്കുന്നു.
ഹൈവേ ടു പവർ
എഫ്രേം കുന്നപ്പള്ളി, ജോണ് കണയങ്കൽ
പേജ് 88
വില ₹ 90
ആത്മ ബുക്സ്,
കോഴിക്കോട്
ഫോണ്- 0495 4022600
ആധുനികയുഗത്തിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ ദൈവവേലയ്ക്കും ദൈവമഹത്വത്തിനുമായി വിനിയോഗിച്ചുകൊണ്ട് വിശുദ്ധിക്ക് പുതിയ സമവാക്യങ്ങൾ രചിച്ച കൗമാരക്കാരനായ വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ ജീവചരിത്രം. ഇന്നത്തെ കാലഘട്ടത്തിലും ആത്മീയവിശുദ്ധിയിൽ എങ്ങനെ ജീവിതം നയിക്കാമെന്നും വേദനകളെ എങ്ങനെ തരണം ചെയ്യാമെന്നും കാർലോയുടെ ജീവിതം ഓർമപ്പെടുത്തുന്നു.