ബോംബെ to ബോംബെ
ഇഗ്നേഷ്യസ് പെരേര
പേജ് 178
വില ₹ 120
കേരള മീഡിയ അക്കാദമി
കാക്കനാട്, കൊച്ചി
ഫോണ് 0484 242 2275
ഇഗ്നേഷ്യസ് പെരേര തന്റെ ബോംബെ പത്രപ്രവർത്തനകാലത്തെ അനുഭവങ്ങളെക്കുറിച്ചു പറയുന്ന രചന. ഇന്നു കാണുന്ന വിധം ബോംബെ രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായി വളർന്നപ്പോൾ പിന്നിട്ട നാഴികക്കല്ലുകളും സാമൂഹ്യചരിത്രവും രേഖപ്പെടുത്തുന്നു.
ഓർമിക്കും യാത്രകൾ
മോളമ്മ മാത്യു
പേജ് 116
വില ₹ 150
ആത്മ ബുക്സ്,
കോഴിക്കോട്
ഫോണ്- 0495 4022600
വത്തിക്കാൻസിറ്റിയിലെ കാഴ്ചകളും അനുഭവങ്ങളും വിശദമാക്കുന്ന യാത്രാവിവരണം. ഒരേ സമയം ചരിത്രവും ആധ്യാത്മികതയും കലയും സംസ്കാരവും സംഗമിക്കുന്ന മഹാനഗരത്തിന്റെ ചരിത്രം ആധികാരികമായി അപഗ്രഥിക്കുന്നു.
മലയാള പത്രപംക്തി എഴുത്തും ചരിത്രവും
എൻ.പി.രാജേന്ദ്രൻ
പേജ് 88
വില ₹ 80
കേരള മീഡിയ അക്കാദമി
കാക്കനാട്, കൊച്ചി
ഫോണ് 0484 242 2275
പത്രപ്രവർത്തനത്തിൽ പതിവു പംക്തിക്കുണ്ടായിരുന്ന സ്ഥാനം രേഖപ്പെടുത്തുന്ന പുസ്തകം. വിവിധ കാലങ്ങളിലുണ്ടായ പ്രധാനവും അപ്രധാനവുമായ മലയാളത്തിലെ പത്രപംക്തികളെയും അവയുടെ രചയിതാക്കളെയും പുസ്തകം പരിചയപ്പെടുത്തുന്നു.
ഗോലിയാത്ത്
മാത്യൂസ് ആർപ്പൂക്കര
പേജ് 56
വില ₹ 75
സായ്കിഡ്സ്
കോതമംഗലം
ഫോണ്- 0485 2823800
ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിൽ പലസ്തീനിൽ കുടിയേറിയവരാണ് ഫിലിസ്ത്യർ. ഈജിയൻ തീരത്തുനിന്ന് കുടിയേറിയ ഫിലിസ്ത്യർ ഇസ്രയേൽക്കാരുടെ ശത്രുക്കളായി മാറി. അവരുടെ വീരനായകനായിരുന്ന ഗോലിയാത്തിന്റെ വിശേഷങ്ങൾ വിവരിക്കുന്ന ചരിത്രകഥ.