മലയാളത്തിലെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ ഹ്രസ്വമായൊരു ചരിത്രരേഖയാണ് ഈ പുസ്തകം. സിനിമയുടെ മായികലോകത്തെ ഉപജീവിച്ച് നിലകൊള്ളുകയും അസ്തമിച്ചുപോവുകയും അതിജീവിക്കുകയുമൊക്കെ ചെയ്ത അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി പ്രസിദ്ധീകരണങ്ങളെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
Symphonies over Hills and Dales
Dr.Aniyamma Joseph
Page 184, Price ₹ 300
Aksharasree Kalathipadi, Kottayam
Phone- 9495684749
പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലും അമലഗിരി ബി.കെ. കോളജിലും ദീർഘകാലം അധ്യാപികയും എഴുത്തുകാരിയുമായിരുന്ന ഡോ. ആനിയമ്മ ജോസഫിന്റെ ആത്മകഥ. വീട്ടമ്മയും അധ്യാപികയും സാമൂഹിക പ്രവർത്തകയുമായുമായ ഒരു വ്യക്തിയുടെ വേറിട്ട ജീവിതാനുഭങ്ങളും അധ്യാപനത്തിൽ ധന്യത പകരുന്ന ഓർമകളും ഹൃദ്യമായി പ്രതിപാദിക്കുന്നു.
ബിസിനസ് ജേര്‍ണലിസം
പി.കിഷോർ
പേജ് 120,വില ₹ 120
കേരള മീഡിയ അക്കാദമി, കൊച്ചി
ഫോണ്‍- 0484 242 2275
ബിസിനസ് ജേർണലിസം മാധ്യമപ്രവർത്തകർക്ക് ആകർഷക മേഖലയായി മാറിയ പുതിയ കാലത്ത്, ഈ പത്രപ്രവർത്തന ശാഖയുടെ ചരിത്രവും സാധ്യതകളും തുറന്നുവയ്ക്കുന്ന പുസ്തകം. ബിസിനസ് റിപ്പോർട്ടിംഗ് കേവലം ബജറ്റ് വാർത്തകൾ മാത്രമല്ലെന്നും സമൂഹത്തിലെ ഏറ്റവും ചലനാത്മകമായ സാന്പത്തികധാരയുടെ മിടിപ്പുകൾ തിരിച്ചറിയുന്നതാണെന്നും പുസ്തകം ഓർമിപ്പിക്കുന്നു.
ചലച്ചിത്ര പത്രപ്രവർത്തനം മലയാളത്തിൽ
എ.ചന്ദ്രശേഖർ
പേജ് 108,വില ₹ 100
കേരള മീഡിയ അക്കാദമി, കൊച്ചി
ഫോണ്‍- 0484 242 2275
മലയാളത്തിലെ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ ഹ്രസ്വമായൊരു ചരിത്രരേഖയാണ് ഈ പുസ്തകം. സിനിമയുടെ മായികലോകത്തെ ഉപജീവിച്ച് നിലകൊള്ളുകയും അസ്തമിച്ചുപോവുകയും അതിജീവിക്കുകയുമൊക്കെ ചെയ്ത അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി പ്രസിദ്ധീകരണങ്ങളെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
സലില
ലീജിയ തോമസ്
പേജ് 240, വില ₹ 270
ജീവൻ ബുക്സ്,
ഭരണങ്ങാനം. ഫോണ്‍- 04822 237474
മുൻപിൽ കുരിശും പിന്നിൽ ലോകവും എന്ന് ഉള്ളുറപ്പിച്ചിറങ്ങിയ ഒരു പെണ്‍കുട്ടിയുടെ വഴിത്താരകളാണ് ഈ നോവലിലെ പ്രമേയം. സമർപ്പണത്തിന്റെ ആഴമളക്കുന്ന അനുഭവങ്ങളുടെ വൈവിധ്യമാണ് ഇതിന്റെ കാതൽ. ഓരോ പരീക്ഷകളും ഉള്ളിലെ ഏറ്റവും നല്ലതിനെ പുറത്തെടുക്കാനുള്ളതാണെന്ന് ഓർമിപ്പിക്കാൻ സഹായിക്കുന്ന രചന.
ഇടനാഴി നമ്മെ പാകപ്പെടുത്തുന്ന വഴി
ഫാ.ലിജോ തൂക്കനാൽ
പേജ്160, വില ₹ 210
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോണ്‍- 04822 237474
ബൈബിളിൽ പരാമർശിക്കുന്ന നിരവധി വ്യക്തികൾ, വചനങ്ങൾ, സംഭവങ്ങൾ, സാഹചര്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയ വിശകലനം. വചനപ്രഘോഷകർക്കും ലേഖനകർത്താക്കൾക്കും പ്രയോജനകരമായ കുറിപ്പുകൾ. പ്രചോദനാത്മകമായ ചെറുലേഖനങ്ങൾ ധ്യാനചിന്തയ്ക്കും ഉപകാരപ്രദം.
നൂറുമേനി വചനം ഹൃദയത്തിലും ജീവിതത്തിലും
പേജ് 97, വില ₹ 70
ബൈബിൾ അപ്പോസ്തലേറ്റ്
ചങ്ങനാശേരി അതിരൂപത
ഫോണ്‍- 7306208356
ബൈബിൾ വചനങ്ങൾ മനപാഠമാക്കാൻ സഹായകമായ രീതിയിൽ ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ് തയാറാക്കിയ ഗ്രന്ഥം. വിശ്വാസജീവിതത്തിലെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ വചനം ആശ്വാസവും പ്രത്യാശയും ബലവുമായി മാറാൻ ഈ വചനശേഖരം സഹായകരമാണ്. മാറിവരുന്ന ആരാധനാക്രമകാലങ്ങൾക്ക് അനുയോജ്യമായ വചനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.