ഹൃദയപൂർവം ജീവിതത്തിൽ എങ്ങനെ വിജയിക്കാം
ഡോ.അനിൽകുമാർ വടവാതൂർ
പേജ് 144
വില 190 രൂപ
ശ്രേഷ്ഠ ബുക്സ്,
തിരുവനന്തപുരം
ഫോണ്-6238102167
ദൈനംദിന ജീവിതം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ, നേട്ടങ്ങൾ പിടിച്ചടക്കാൻ, ആത്യന്തികലക്ഷ്യത്തിൽ എത്തിച്ചേരാൻ, അങ്ങനെ ജീവിതം സന്തോഷഭരിതവും സംതൃപ്തിജനകവുമാക്കിത്തീർക്കാൻ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. ജീവിതവിജയം നേടിയെടുക്കാൻ നമ്മെ സഹായിക്കുന്ന നിരവധിയായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ രസകരമായ കഥകളിലൂടെ അവതരിപ്പിക്കുകയാണ് മുതിർന്ന പത്രപ്രവർത്തകനും അധ്യാപകനും റിസർച്ച് ഗൈഡുമായ ഡോ. അനിൽകുമാർ വടവാതൂർ.
A Brief History of Popular Science Literature in Malayalam
Dr.Anilkumar Vadavathoor
Page 80
Price Rs 100
Indian Institute of Mass Communication,
Kottayam
Phone- 0481 2730161
ശാസ്ത്രവികസനം മലയാള മാധ്യമലോകം എങ്ങനെ അവതരിപ്പിച്ചുവെന്നു വിശദമാക്കുകയാണ് വിവിധ പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കി ഈ രചനയിൽ. ഒന്നര നൂറ്റാണ്ടിനുള്ളിലെ മലയാള ഭാഷയുടെ വളർച്ചാപരിണാമവും ഇതിൽ വായിച്ചറിയാം. ആരോഗ്യം, കൃഷി, വ്യവസായം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ വിഷയങ്ങളിൽ ഇന്നലെകളിലുണ്ടായ രചനകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയെയും പ്രമുഖ എഴുത്തുകാരെയും പരിചയപ്പെടാം. ഹോർത്തുസ് മലബാറിക്കസ് തുടങ്ങിയ രചനകളും ഇതിൽ പരാമർശിക്കുന്നു.
വിടരാതെ കൊഴിയുന്ന പൂക്കൾ
സിസിലി ജോസ്
പേജ് 80
വില ₹ 110
ഗ്രീൻ ബുക്സ്,
തൃശൂർ
ഫോണ്-0487 2381066
ബാല്യകാലത്തിലെ രസങ്ങളും രസക്കേടുകളും കുസൃതികളും കുറുന്പുകളും ഇതിവൃത്തമാക്കിയ നോവൽ. കളിച്ചും ചിരിച്ചും നടക്കുന്ന കൂട്ടുകാരുടെ രസകരമായ ജീവിതാനുഭവങ്ങളും പഴയ ഗ്രാമീണ സംസ്കാരവും വൈകാരികമായി അവതരിപ്പിക്കുന്നു. ബാല്യത്തിലേക്കുള്ള മടക്കയാത്രയുടെ അനുഭവം പകരുന്ന രചനാശൈലി.
പൊന്നന്പിളി കൈക്കുന്പിളിൽ
കുരീപ്പുഴ സിറിൾ
പേജ് 96
വില ₹ 140
സൈന്ധവ ബുക്സ്, കൊല്ലം
ഫോണ്- 9847949101
പതിനാറ് കുട്ടിക്കഥകളുടെ സമാഹാരം. കുട്ടികളിൽ ഭാവനയെ വളർത്താനും വിജ്ഞാനം പകരാനും ചിന്തകളെ ഉദ്ദീപിക്കാനും പ്രയോജനപ്പെടുന്ന രസകരമായ കഥകൾ. ഓരോ കഥയും വ്യക്തമായ ആശയവും നല്ല ബോധ്യങ്ങളും ഇളംമനസുകളിൽ പകർന്നുനൽകുന്നു.
കുഞ്ഞിളംദ്വീപുകൾ
കാരൂർ സോമൻ
പേജ് 82
വില ₹ 120
പ്രഭാത് ബുക്സ്,
തിരുവനന്തപുരം
ഫോണ്-0471 2325518
സഞ്ചാര സാഹിത്യ കൃതികൾ ഓരോ പ്രദേശത്തെയും കുറിച്ചുള്ള വലിയ അറിവുകളാണ് സമ്മാനിക്കുന്നത്. ബാൾട്ടിക് സമുദ്രപുത്രിയും ആയിരക്കണക്കിന് ചെറുദ്വീപുകളും തടാകങ്ങളും ഉൾപ്പെടുന്ന ഫിൻലന്റിലെ കൗതുകകരമായ വിശേഷങ്ങൾ വിശദമാക്കുന്ന കൃതി. ലോകത്തിലെ ഏറ്റവും സന്തോഷവാൻമാരുടെ നാട്, കുറ്റകൃത്യങ്ങൾ കുറവുള്ള രാജ്യം, അഴിമതിയില്ലാത്ത വ്യവസ്ഥിതി തുടങ്ങിയ ഏറെ വിശേഷണങ്ങളുള്ള ഫിൻലന്റിനേക്കുറിച്ച് അറിയാനേറെയുണ്ട്. ഒരേ സമയം യാത്രാവിവരണവും വൈജഞാനിക കൃതിയുമാണിത്.