ഡി​ട്രോ​യി​റ്റി​ൽ നാ​ല് വ​യ​സു​കാ​ര​നും കൗ​മാ​ര​ക്കാ​ര​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: ര​ണ്ട് പേ‍​ർ അ​റ​സ്റ്റി​ൽ
Tuesday, July 8, 2025 2:48 PM IST
പി.​പി. ചെ​റി​യാ​ൻ
ഡി​ട്രോ​യി​റ്റ്: സ്കി​ന്ന​ർ പ്ലേ​ഫീ​ൽ​ഡി​ൽ ന​ട​ന്ന വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കൗ​മാ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ടി​വ​യ്പി​ൽ സ​മീ​ർ ജോ​ഷി​യ ഗ്ര​ബ്സ് (4), ഡേ​വി​യോ​ൺ ഷെ​ൽ​മോ​ൺ​സ​ൺ-​ബേ (18) എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 വ​യ​സു​കാ​ര​നാ​യ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ ത​ന്നെ​യാ​ണ് യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​ന്ന് ത​നി​ക്ക് പൂ​ർ​ണ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് ഡി​ട്രോ​യി​റ്റ് പോ​ലീ​സ് മേ​ധാ​വി ടോ​ഡ് ബെ​റ്റി​സ​ൺ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വെ​യ്ൻ കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ കിം ​വ​ർ​ത്തി ഇ​തു​വ​രെ പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.


കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ അ​റ​സ്റ്റു​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്നും ബെ​റ്റി​സ​ൺ വ്യ​ക്ത​മാ​ക്കി.