അ​ജു വാ​രി​ക്കാ​ടി​ന്‍റെ പി​താ​വ് ജോ​ൺ പി. ​ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Monday, July 7, 2025 3:34 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ത്ത​ക​നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(ഐ​പി​സി​എ​ൻ​എ) ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ ട്ര​ഷ​റ​റും മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ(​മാ​ഗ്) മു​ൻ പി​ആ​ർ​ഒ​യും ഫോ​മ സ​തേ​ൺ റീ​ജി​യ​ൺ കോ​ൺ​സു​ല​ർ അ​ഫ​യ​ർ​സ് ചെ​യ​റു​മാ​യ അ​ജു ജോ​ൺ വാ​രി​ക്കാ​ടി​ന്‍റെ പി​താ​വ് തി​രു​വ​ല്ല വാ​രി​ക്കാ​ട് ക​ല്ലൂ​ർ​മ​ഠം പു​തു​പ്പ​റ​മ്പി​ൽ ജോ​ൺ പി. ​ഏ​ബ്ര​ഹാം (ത​മ്പാ​ൻ - 76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ ഇ​ട​നാ​ട് ത​യ്യി​ൽ അ​ന്ന​മ്മ (എ​ൽ​സി). പ​രേ​ത​ൻ ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ ഇ​ട​വ​കാം​ഗ​മാ​ണ്. മ​ക്ക​ൾ : അ​ജു വാ​രി​ക്കാ​ട് (ഹൂ​സ്റ്റ​ൺ) അ​ഞ്‌​ജു (ഡി​ട്രോ​യി​റ്റ്). മ​രു​മ​ക്ക​ൾ: ജോ​പ്പി (ഹൂ​സ്റ്റ​ൺ), ജ​യ്‌​മോ​ൻ (ഡി​ട്രോ​യി​റ്റ്).


സം​സ്കാ​രം പി​ന്നീ​ട് ഹൂ​സ്റ്റ​ണി​ൽ ന​ട​ത്തും. ഐ​പി​സി​എ​ൻ​എ പ്ര​വ​ർ​ത്ത​ക​ർ അ​ജു​വി​ന്‍റെ ഭ​വ​ന​ത്തി​ൽ എ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വ​ളാ​ച്ചേ​രി​ൽ, നാ​ഷ​ന​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ മാ​ത്യു വ​ർ​ഗീ​സ് (ഫ്ലോ​റി​ഡ), നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ​ന്മു​ള എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ജു വാ​രി​ക്കാ​ട് - 832 846 0763.