ഡൗ​ണി​യി​ൽ 55 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്തു; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Thursday, March 13, 2025 8:12 AM IST
പി.പി. ചെ​റി​യാ​ൻ
ഡൗ​ണി, ക​ലി​ഫോ​ർ​ണി​യ: ഡൗ​ണി കൗ​ണ്ടി​യി​ൽ ഫെ​ന്റ​നൈ​ൽ ക​ട​ത്തു​കാ​രെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഹെ​റോ​യി​ൻ, മെ​ത്താം​ഫെ​റ്റാ​മൈ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 55 മി​ല്യ​ൻ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​അ​ന്വേ​ഷ​ണം ആ​യി​ര​ക്ക​ണ​ക്കി​ന് ജീ​വ​ൻ ര​ക്ഷി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു’ എ​ന്ന് ഡൗ​ണി പോ​ലീ​സ് മേ​ധാ​വി സ്കോ​ട്ട് ലോ​ഗ​ർ, സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ജ​ന​റ​ൽ റോ​ബ് ബോ​ണ്ട​യും, ലൊ​സാ​ഞ്ച​ല​സ് കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ന​ഥാ​ൻ ഹോ​ച്ച്മാ​നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.


ടോ​റ​ൻ​സി​ൽ നി​ന്നു​ള്ള 43 കാ​രി​യാ​യ പ്രി​സി​ല്ല ഗോ​മ​സ, ഹ​ണ്ടിംഗ്​ൻ പാ​ർ​ക്കി​ൽ നി​ന്നു​ള്ള അ​വ​രു​ടെ സ​ഹോ​ദ​ര​ൻ ഗു​സ്താ​വോ ഒ​മ​ർ ഗോ​മ​സ് (47), ഹ​ണ്ടിംഗ്​ൻ പാ​ർ​ക്കി​ൽ നി​ന്നു​ള്ള 38 കാ​ര​നാ​യ കാ​ർ​ലോ​സ് മാ​നു​വ​ൽ മാ​രി​സ്ക​ൽ എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.