മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ തിങ്കളാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ 25 പേർ മരിച്ചു. രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ട്രാക്ടർ-ട്രെയിലറും ബസും കൂട്ടിയിടിച്ചായിരുന്നു ഒരപകടം.
ഇതിൽ 14 പേർ മരിച്ചു. മറ്റൊരു സംഭവത്തിൽ മെക്സിക്കോയുടെ തെക്കൻ പ്രദേശമായ ഒക്സാക്കയിൽ ബസ് ഹൈവേയിൽ മറിഞ്ഞ് 11 പേർ മരിച്ചു. പന്ത്രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.