ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ട്: മാ​സ​ച്യു​സി​റ്റ്സി​ൽ അ​ഞ്ച് പേരെ അറസ്റ്റ് ചെയ്തു
Wednesday, March 12, 2025 7:20 AM IST
പി.പി. ചെ​റി​യാ​ൻ
ഹോ​ളി​യോ​ക്ക്, മാ​സ​ച്യു​സി​റ്റ്സ്: ന​ഗ​ര​ത്തി​ൽ ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​‌‌‌ടിൽ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ഹോ​ളി​യോ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്.

സൂ​സി പാ​ർ​ക്ക് പ്ര​ദേ​ശ​ത്തും പ​രി​സ​ര​ത്തും പ്ര​ത്യേ​ക​മാ​യി ല​ഹ​രി​മ​രു​ന്ന് പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന​തി​നു​ള്ള മ​ൾ​ട്ടി​ഏ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​റ​സ്റ്റു​ക​ൾ എ​ന്ന് ഹോ​ളി​യോ​ക്ക് പോ​ലീ​സ് മേ​ധാ​വി ബ്ര​യാ​ൻ കീ​ന​നും മേ​യ​ർ ജോ​ഷ്വ ഗാ​ർ​സി​യ​യും പ​റ​ഞ്ഞു.


ഹോ​ളി​യോ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് നാ​ർ​ക്കോ​ട്ടി​ക്/​വൈ​സ് യൂ​ണി​റ്റ്, ഡി​ഇ​എ സ്പ്രിംഗ് ഫീൽഡ് ​ റെ​സി​ഡ​ന്‍റ് ഓ​ഫി​സ്, വെ​സ്റ്റേ​ൺ മാ​സ​ച്യു​സി​റ്റ്സ് എ​ഫ്ബി​ഐ ഗാ​ങ് ടാ​സ്ക് ഫോ​ഴ്സ്, ഹാം​പ്ഡ​ൻ ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി സേ​ഫ് യൂ​ണി​റ്റ് എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച ക്ലെ​മെ​ന്‍റെ​യി​ലെ​യും സ്പ്രിംഗ് സ്ട്രീ​റ്റി​ലെ​യും സൂ​സി പാ​ർ​ക്ക് പ്ര​ദേ​ശ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.