മെ​ൻ മി​നി​സ്ട്രി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, March 13, 2025 7:51 AM IST
അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
ഷിക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ മെ​ൻ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

Understanding Sleep Apnoea എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​രമാ​ക്കി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് നോ​ർ​ത്ത് ഷി​ക്കാ​ഗോ​യി​ലെ James lovell Healthcare Center ലെ sleep Laboratory യു​ടെ ഡ​യ​റ​ക്ട​ർ ഡോ. ​എ​ഡ്വി​ൻ കെ ​സൈ​മ​ണാ​യി​രു​ന്നു.

ആ​രോ​ഗ്യ​പ്ര​ദ​മാ​യ ഉ​റ​ക്ക​വും, ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ കൂ​ർ​ക്കം വ​ലി​യും അ​തി​നു​ള്ള കാ​ര​ണ​ങ്ങ​ളും പ​രി​ഹാ​ര​ങ്ങ​ളും വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ഗ്ര​മാ​യ സെ​മി​നാ​റാ​യി​രു​ന്നു മെ​ൻ മി​നി​സ്ട്രി കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ​സ​ൺ കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.


ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട സെ​മി​നാ​റാ​യി​രു​ന്നു വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത് എ​ങ്കി​ലും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ ദു​രീ​ക​ര​ണ​വും വി​ശ​ദീ​ക​ര​ണ​ങ്ങ​ളും വി​ജ്ഞാ​ന​പ്ര​ദ​മാ​യ സെ​മി​നാ​റി​ന്‍റെ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ച്ചു.

20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഡോ. ​എ​ഡ്വി​ൻ സൈ​മ​ൺ പ​ക​ർ​ന്നു ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ ന​ന്ദി അ​റി​യി​ച്ചു. വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ർ സെ​മി​നാ​റി​ന് വേ​ണ്ടി​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.