മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ആ​ർ​ട്സ്ആൻഡ് സ​യ​ൻ​സ് യു​എ​സ്എ അ​ല​മ്നൈ മീ​റ്റിംഗ് 14ന്
Thursday, March 13, 2025 5:50 AM IST
വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട്
ന്യൂ​യോ​ർ​ക്ക് : മാ​ർ അ​ത്ത​നേ​ഷ്യ​സ് ആ​ർ​ട്സ് ആൻഡ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ് യു​എ​സ്എ അ​ല​മ്നൈ മീ​റ്റിംഗ് 14​ന് വൈ​കി​ട്ട് 9ന് (ഇ​എ​സ്ടി) സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തു​ന്നു. (ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ് ടൈം ​ശ​നി രാ​വി​ലെ 6.30ന്). ​ഈ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്, എം.​എ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് & സ​യ​ൻ​സി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ കോ​ത​മം​ഗ​ലം എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ൺ, മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എം.​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​വി​ന്നി വ​ർ​ഗീ​സ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ, എം.​എ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിംഗ്പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് മാ​ത്യു ജോ​സ്, അ​ല​മ്നൈ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. കെ.​എം. കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി ഡോ. ​എ​ബി പി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​സാ​ബു സ്ക​റി​യ (267) 9807923ജി​യോ ജോ​സ​ഫ് (914) 5522936പി.​ഒ. ജോ​ർ​ജ്ജ് (845) 2164536ജോ​ബി മാ​ത്യു (301) 6249539ജോ​ർ​ജ്ജ് വ​ർ​ഗീ​സ് (954) 6554500