15 വ​ർ​ഷ​ത്തി​നി​ടെ അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ഫ​യ​റിം​ഗ് സ്ക്വാ​ഡ് ത​ട​വു​കാ​ര​നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി
Wednesday, March 12, 2025 2:14 AM IST
പി.​പി. ചെ​റി​യാ​ൻ
സൗ​ത്ത്ക​രോ​ലി​ന : സൗ​ത്ത് ക​രോ​ലി​ന​യി​ൽ മു​ൻ കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ ത​ല്ലി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ബ്രാ​ഡ് സി​ഗ്മ​ണിന്‍റെ (67) ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത് വെ​ടി​യു​തി​ർ​ത്താ​ണ്. 15 വ​ർ​ഷ​ത്തി​നി​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഫ​യറിംഗ് സ്ക്വാ​ഡി​നെ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ യു​എ​സ് ത​ട​വു​കാ​ര​നാ​യി ബ്രാ​ഡ് മാ​റി.

പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് ആ​റി​നാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള അ​ന്തി​മ പ്ര​ക്രി​യ ആ​രം​ഭി​ച്ച​ത്. മൂ​ന്ന് സം​സ്ഥാ​ന ക​റ​ക്ഷ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് വോളന്‍റിയ​ർ​മാ​ർ പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ബു​ള്ള​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ബ്രാ​ഡ് സി​ഗ്മ​ണി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്തു. 2001ൽ ​ഡേ​വി​ഡ്, ഗ്ലാ​ഡി​സ് ലാ​ർ​ക്കെ എ​ന്നി​വ​രെ ബേ​സ്ബോ​ൾ ബാ​റ്റ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള മ​റ്റ് ര​ണ്ട് സം​സ്ഥാ​ന അം​ഗീ​കൃ​ത രീ​തി​ക​ളാ​യ വൈ​ദ്യു​ത ക​സേ​ര​യും വി​ഷ കു​ത്തി​വ​യ്പ്പും ഒ​ഴി​വാ​ക്കി വെ​ടി​വ​യ്പി​ലൂ​ടെ​യു​ള്ള വ​ധ​ശി​ക്ഷ പ്ര​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 6.08 ഓ​ടെ പ്ര​തി മ​രി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു.


ലാ​ർ​ക്കെ കു​ടും​ബ​ത്തി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ സി​ഗ്മ​ണി​ന്‍റെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വി​നോ​ടൊ​പ്പം ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​ക്ഷി​ക​ളാ​യി. ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ൻ​പ് പ്ര​തി​യു​ടെ ത​ല​യി​ൽ ഒ​രു മൂ​ടു​പ​ടം വ​ച്ചു. 6.01ന് ​മൂ​ന്ന് വോളന്‍റിയ​ർ​മാ​രെ മ​റ​ച്ചി​രു​ന്ന തി​ര​ശീ​ല തു​റ​ന്നു. 6.05ന്, 4.6 ​മീ​റ്റ​ർ അ​ക​ലെ നി​ന്ന് മൂ​വ​രും വെ​ടി​യു​തി​ർ​ത്തു.

ദൃ​ക്സാ​ക്ഷി​ക​ൾ​ക്ക് തോ​ക്കു​ക​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. വെ​ടി​യൊ​ച്ച​യി​ൽ നി​ന്ന് ചെ​വി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ജ​യി​ൽ കിംഗ് സൗ​ത്ത് കരോലിന ഗ​വ​ർ​ണ​ർ അ​വ​സാ​ന നി​മി​ഷം വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.