ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കി​യാ​ൽ 48 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രെ ബാ​ധി​ക്കും
Wednesday, January 22, 2025 12:28 PM IST
വാഷിംഗ്ടൺ ഡിസി: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​മെ​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ കാ​ണു​ന്ന​ത്. കു​ടി​യേ​റ്റം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​നം നി​റ​വേ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്.

നി​ല​വി​ൽ യു​എ​സി​ൽ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് യു​എ​സ് പൗ​ര​ത്വം ല​ഭി​ക്കും. ഇ​താ​ണ് ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം. വ​ർ​ഷ​ങ്ങ​ളാ​യി നി​ല​വി​ലു​ള്ള ഈ ​നി​യ​മ​പ്ര​കാ​രം, നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കും താ​ത്കാ​ലി​ക വീ​സ​ക​ളി​ൽ (ടൂ​റി​സ്റ്റ് വീ​സ, സ്റ്റു​ഡ​ന്‍റ് വീ​സ) യു​എ​സി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും അ​വി​ടെ ജ​നി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പൗ​ര​ത്വം ല​ഭി​ച്ചി​രു​ന്നു.

ഈ ​നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി ട്രം​പും അ​നു​കൂ​ലി​ക​ളും പ​ല​പ്പോ​ഴും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. യു​എ​സ് പൗ​ര​ത്വം നേ​ടു​ന്ന​തി​ന് ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ വേ​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​എ​സ് ഭ​ര​ണ​ഘ​ട​ന​യി​ലെ 14-ാം ഭേ​ദ​ഗ​തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ജ​ന​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പൗ​ര​ത്വ അ​വ​കാ​ശം.


അ​തി​നാ​ൽ പു​തി​യ തീ​രു​മാ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ങ്കി​ൽ നി​ര​വ​ധി നി​യ​മ​ത​ട​സ​ങ്ങ​ൾ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്. നി​യ​മം പാ​സാ​യാ​ൽ അ​ത് അ​മേ​രി​ക്ക​യി​ലെ 48 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ത​ങ്ങ​ളു​ടെ കു​ട്ടി​ക്ക് യു​എ​സ് പൗ​ര​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​സ​വി​ക്കു​ക എ​ന്ന ഏ​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഗ​ർ​ഭി​ണി​ക​ൾ യു​എ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും ബ​ർ​ത്ത് ടൂ​റി​സം ഒ​രു​വി​ധ​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് പ്ര​ചാ​ര​ണ​വേ​ള​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, മു​ന്പ് പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ഴും ട്രം​പ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നും വാ​ദി​ക്കു​ന്ന​വ​രു​ണ്ട്.