കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു
Tuesday, January 14, 2025 4:45 PM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ. "മ​ക​ര​ജ്യോ​തി 2025' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കാ​ന​ഡ​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലു​ള്ള ഭ​ക്ത​ർ​ക്ക് പ​ങ്കെ​ടു​ക്കാം.

ചൊ​വ്വാ​ഴ്ച ശ​ബ​രി​മ​ല​യി​ൽ മ​ക​ര​ജ്യോ​തി തെ​ളി​യു​ന്ന സ​മ​യ​ത്ത് വീ​ടു​ക​ളി​ൽ കു​ട്ടി​ക​ളെ​യും വ​നി​ത​ക​ളെ​യും കൊ​ണ്ട് നി​ല​വി​ള​ക്ക് തെ​ളി​യി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി. കാ​ന​ഡ​യി​ലെ വ്യ​ത്യ​സ്ത സ​മ​യ​ക്ര​മ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്, ശ​ബ​രി​മ​ല​യി​ലെ മ​ക​ര​ജ്യോ​തി സ​മ​യ​ത്തി​ന് അ​നു​സൃ​ത​മാ​യി വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി​രി​ക്കും വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ല​വി​ള​ക്കു​ക​ൾ തെ​ളി​യു​ക.


അ​യ്യ​പ്പ മ​ന്ത്രോ​ച്ചാ​ര​ണ​ത്തി​ലൂ​ടെ കാ​ന​ഡ​യി​ലെ ഹൈ​ന്ദ​വ കു​ടും​ബ​ങ്ങ​ളി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ദൃ​ഡ​മാ​യ കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ​യും നി​ല​വി​ള​ക്കു​ക​ൾ പ്ര​കാ​ശം പ​ര​ത്തു​മെ​ന്നാ​ണ് കെ​എ​ച്ച്എ​ഫ്സി വി​ശ്വ​സി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ അ​യ്യ​പ്പ​സ്വാ​മി വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ‌​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.