ന്യൂയോർക്ക്: നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ രണ്ട് ക്രിമിനൽ അന്വേഷണങ്ങളിൽ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്റെ ജോലി പൂർത്തിയായ സാഹചര്യത്തിൽ വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് രാജിവച്ചു.
സ്മിത്തിന്റെ രാജി വാർത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് ജില്ലാ ജഡ്ജി ഐലീൻ കാനണിന് സമർപ്പിച്ച കോടതി രേഖകളിലുണ്ടായിരുന്നു.
പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് സ്മിത്ത് രാജി വയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. തനിക്ക് എതിരെയുള്ള കേസുകൾ കൈകാര്യം ചെയ്തതിന് സ്മിത്തിനെതിരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുകയും അദ്ദേഹത്തെ അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് പോലും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്മിത്തിന്റെ രാജിയെക്കുറിച്ച് പ്രതികരിക്കാൻ നീതിന്യായ വകുപ്പ് വക്താവ് വിസമ്മതിച്ചു