ട്രം​​​പി​​​ന് ര​​​ഹ​​​സ്യ ക​​​ത്ത് കൈ​​​മാ​​​റി ബൈ​​​ഡ​​​ൻ
Tuesday, January 21, 2025 10:50 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: അ​ധി​കാ​ര​മേ​റ്റ ഡോ​ണ​ൾ​ഡ് ട്രം​പി​ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ര​ഹ​സ്യ ക​ത്ത് കൈ​മാ​റി.​ സ്ഥാ​ന​മേ​ൽ​ക്കു​ന്ന​തി​നു​മു​ന്നോ​ടി​യാ​യി തിങ്കളാഴ്ച രാ​വി​ലെ വൈ​റ്റ് ഹൗ​സി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ക​ത്ത് കൈ​മാ​റി​യ​ത്.

ക​ത്തി​ലെ ഉ​ള്ള​ട​ക്കം ര​ഹ​സ്യ​മാ​ണെ​ന്ന് പി​ന്നീ​ട് ബൈ​ഡ​ൻ ‌വി​ശ​ദീ​ക​രി​ച്ചു. ക​ത്തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ട്രം​പും വി​സ​മ്മ​തി​ച്ചു.