പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു
Wednesday, January 15, 2025 12:04 PM IST
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു. വി​ദേ​ശ മ​ല​യാ​ളി സം​ഘ​ട​ന​ക​ളാ​യ ഫൊ​ക്കാ​നാ, ഫോ​മാ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ, ഗോ​പി​യോ, ഐ​ഐ​എ​സ്എ​സി എ​ന്നി​വ സം​യു​ക്ത​മാ​യി ചേ​ർ​ന്നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

പ​ല ദി​ക്കു​ക​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് നേ​രി​ൽ​ക​ണ്ട് പ​രി​ച​യ​പ്പെ​ടു​ന്ന​തി​നും സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​ണ് ഇ​തെ​ന്ന് പ്ര​വാ​സി കോ​ൺ​ക്ലേ​വ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് കോ​ശി വി​ള​നി​ലം അ​ഭി​പ്രാ​യ​പ്പെ​ട്ടു.



മു​ൻ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ​യ​ലാ​ർ ര​വി​യെ കാ​ക്ക​നാ​ട് വ​ഴ​ക്കാ​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ചെ​ന്നാ​ണ് പ്ര​വാ​സി കൂ​ട്ടാ​യ്മ ആ​ദ​രി​ച്ച​ത്. ശ​ശി ത​രൂ​ർ എംപി, എം.​എ.​ യൂ​സ​ഫ​ലി, ഗോ​കു​ലം ഗോ​പാ​ല​ൻ, ഡോ.​സ​ണ്ണി ലൂ​ക്ക്, ആ​ന്‍റ​ണി പ്രി​ൻ​സ്, ആ​ർ.​ ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ഡോ.​ ഇ​ന്ദി​ര രാ​ജ​ൻ, ഡോ. ​ടെ​സി തോ​മ​സ് എ​ന്നി​വ​രെ​യാ​ണ് മ​ല​യാ​ളി ലെ​ജ​ൻ​ഡ്‌​സ് -2025 ആ​യി ട്ര​സ്റ്റ് തെര​ഞ്ഞെ​ടു​ത്ത​ത്.​



മ​റൈ​ൻ ഡ്രൈ​വി​ലെ ക്ലാ​സി​ക് ഇ​മ്പീ​രി​യ​ൽ ക്രൂ​സ് വെ​സ​ലി​ൽ ന​ട​ന്ന പ്ര​വാ​സി സം​ഗ​മ​ത്തി​ൽ ഏ​വ​രും ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.