ഫോർട്ട്‌വർത്ത് വെടിവയ്പ്: 19 വയസുകാരന് ജീവപര്യന്തം തടവ്
Thursday, January 16, 2025 7:44 AM IST
പി.പി. ചെറിയാൻ
ടെ​ക്സ​സ്: 2022ലെ ​ഫോ​ർ​ട്ട്‌​വ​ർ​ത്ത് വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ 19 വ​യ​സു​കാ​ര​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കേ​സി​ൽ പ്ര​തി​യാ​യ നി​ക്സ​ൺ ക്ലാ​ർ​ക്കി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് വി​ധി​ച്ചു. ടാ​ര​ന്‍റ് കൗ​ണ്ടി ജൂ​റി​യാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്.

കാ​റി​ലെ​ത്തി​യ നി​ക്സ​ൺ ക്ലാ​ർ​ക്കും മ​റ്റൊ​രാ​ളും മു​ഖം​മൂ​ടി ധ​രി​ച്ചാ​ണ് സം​ഭ​വ ദി​വ​സം സ്ഥ​ല​ത്ത് എ​ത്തി​യ​ത്. തോ​ക്കു​മാ​യി എ​ത്തി​യ പ്ര​തി​ക​ൾ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന ഗാ​രേ​ജി​ലേ​ക്ക് 17 റൗ​ണ്ടു​ക​ൾ വെ​ടി​യു​തി​ർ​ത്ത​താ​യി ടാ​ര​ന്‍റ് കൗ​ണ്ടി അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി മെ​ലി​ൻ​ഡ ഹൊ​ഗ​ൻ പ​റ​ഞ്ഞു.




17 വ​യ​സു​ള്ള ജ​മാ​രി​യ​ൻ മ​ൺ​റോ​യും അ​ഞ്ച് വ​യ​സു​ള്ള ബ​ന്ധു റെ​യ്ഷാ​ർ​ഡ് ജാ​വോ​ൺ സ്കോ​ട്ടും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. കു​റ്റ​കൃ​ത്യ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രു പ്ര​തി​യാ​യ 23 വ​യ​സു​ള്ള ആ​ന്‍റ​ണി ബെ​ൽ ജോ​ൺ​സ​ൺ വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്.