അ​മേ​രി​ക്ക പാ​ടു​ന്നു; ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​തം?
Wednesday, January 22, 2025 10:13 AM IST
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​താ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പാ​രീ​സ് ഉ​ട​മ്പ​ടി​യി​ല്‍​നി​ന്നു​ള്ള അ​മേ​രി​ക്ക​യു​ടെ പി​ന്മാ​റ്റം വ​ൻ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം കു​റ​ച്ചു​കൊ​ണ്ട‌ു​വ​രാ​നു​ള്ള ആ​ഗോ​ള​ശ്ര​മ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് അ​മേ​രി​ക്ക​ൻ ന​ട​പ​ടി.

ആ​ഗോ​ള താ​പ​നം ഉ​ണ്ടാ​കു​ന്ന​തി​ൽ ഏ​റ്റ​വും കു​റ​വ് സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ക​സ്വ​ര​രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കു​യെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന രാ​ജ്യം കൂ​ടി​യാ​ണ് അ​മേ​രി​ക്ക.

ഭൗ​മ​താ​പ​നി​ല വ​ർ​ധ​ന 1.5 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പാ​രീ​സ് ഉ​ട​മ്പ​ടി​യു​ടെ ല​ക്ഷ്യം. ട്രം​പി​ന്‍റെ ന​ട​പ​ടി​യെ ആ​ഗോ​ള കാ​ലാ​വ​സ്ഥാ നി​യ​ന്ത്ര​ണ ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള വി​നാ​ശ​ക​ര​മാ​യ പ്ര​ഹ​ര​മാ​യാ​ണു കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ക​നും സ​താ​ത് സ​മ്പ​ദ ക്ലൈ​മ​റ്റ് ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക ഡ​യ​റ​ക്ട​റു​മാ​യ ഹ​ർ​ജീ​ത് സിം​ഗ് വി​ശേ​ഷി​പ്പി​ച്ച​ത്.

അ​മേ​രി​ക്ക​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും ഉ​പ​രി​യാ​യി താ​ത്കാ​ലി​ക സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യാ​ണ്. ഇ​തി​ന​കം​ത​ന്നെ വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ട്ടു​തീ​യും കൊ​ടു​ങ്കാ​റ്റും പോ​ലു​ള്ള കാ​ലാ​വ​സ്ഥാ ദു​ര​ന്ത​ങ്ങ​ൾ അ​മേ​രി​ക്ക​യെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​മ്പോ​ൾ ത​ന്നെ​യാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ൽ, എ​ന്ന​ത്തേ​ക്കാ​ളും നി​ർ​ണാ​യ​ക​മാ​യ സ​മ​യ​ത്ത് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ കൂ​ട്ടാ​യ പോ​രാ​ട്ട​ത്തെ അ​മേ​രി​ക്ക​ൻ ന​ട​പ​ടി ദു​ർ​ബ​ല​പ്പെ​ടു​ത്തും- ഹ​ർ​ജീ​ത് സിം​ഗ് പ​റ​ഞ്ഞു. ആ​ഗോ​ള​താ​പ​ന​ത്തി​ന് ഏ​റ്റ​വും കു​റ​വ് സം​ഭാ​വ​ന ന​ൽ​കു​ന്ന വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും ദാ​രു​ണ​മാ​യ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ആ​ഗോ​ള കാ​ലാ​വ​സ്ഥാ നി​യ​ന്ത്ര​ണ ശ്ര​മ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് ദു​ർ​ബ​ല രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം, ഡീ​കാ​ർ​ബ​ണൈ​സേ​ഷ​ൻ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ യു​എ​സ് ച​രി​ത്ര​പ​ര​മാ​യി മി​ക​ച്ച പ്ര​ക​ട​ന​മ​ല്ല കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള​തെ​ന്ന് സി​എ​സ്ഇ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​നി​ത ന​രേ​ൻ പ​റ​ഞ്ഞു. ട്രം​പ് വ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ​ത്ത​രം തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലും ബ​ഹു​മു​ഖ​മാ​യ കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് യൂ​റോ​പ്യ​ൻ ക്ലൈ​മ​റ്റ് ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ​യും പാ​രീ​സ് ഉ​ട​മ്പ​ടി​യു​ടെ പ്ര​ധാ​ന ശി​ല്പി​യു​മാ​യ ലോ​റ​ൻ​സ് ടു​ബി​യാ​ന പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി ഒ​രു രാ​ജ്യ​ത്തി​നും ഒ​റ്റ​യ്ക്കു നേ​രി​ടാ​ൻ ക​ഴി​യി​ല്ല. ബ​ഹു​മു​ഖ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ആ​വ​ശ്യം.

നി​ല​വി​ലെ ഘ‌​ട​ന​യെ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​യി പു​തി​യ പ്ര​തി​സ​ന്ധി​യെ കാ​ണ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പാ​രീ​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി ഏ​ക​പ​ക്ഷീ​യ​മാ​യ ക​രാ​റാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ട്രം​പി​ന്‍റെ പി​ന്മാ​റ്റം. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​വ​ന്ന ആ​ദ്യ​ദി​വ​സം​ത​ന്നെ ട്രം​പ് പാ​രീ​സ് ഉ​ട​മ്പ​ട​യി​ൽ​നി​ന്നും പി​ൻ​വാ​ങ്ങാ​നു​ള്ള ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ചു.

2016 ന​വം​ബ​ര്‍ നാ​ലി​നാ​ണ് പാ​രീ​സ് ഉ​ട​മ്പ​ടി നി​ല​വി​ൽ വ​ന്ന​ത്. ഭൗ​മ​താ​പ​നി​ല​യി​ലെ വ​ര്‍​ധ​ന ര​ണ്ടു ഡി​ഗ്രി സെ​ല്‍​ഷ​സി​ല്‍ അ​ധി​ക​മാ​കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ക്ര​മേ​ണ ആ ​വ​ർ​ധ​ന 1.5 ഡി​ഗ്രി സെ​ല്‍​ഷ​സി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഉ​ട​മ്പ​ടി അം​ഗീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം.