പ​തി​മൂ​ന്നു​കാ​ര​നി​ൽ​നി​ന്നു ഗ​ര്‍​ഭം ധ​രി​ച്ച് പ്ര​സ​വി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ
Monday, January 20, 2025 5:38 PM IST
ന്യൂ​ജ​ഴ്‌​സി: പ​തി​മൂ​ന്നു​കാ​ര​നാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ലാ​ണ് സം​ഭ​വം. മി​ഡി​ല്‍ ടൗ​ണ്‍​ഷി​പ്പ് എ​ലി​മെ​ന്‍​ട്രി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ ലോ​റ ക​രോ​ൺ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​തി​മൂ​ന്നു​കാ​ര​നി​ല്‍​നി​ന്ന് ഗ​ര്‍​ഭം ധ​രി​ച്ച അ​ധ്യാ​പി​ക കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യി​രു​ന്നു. പ​തി​മൂ​ന്നു​കാ​ര​ന്‍റെ കു​ടും​ബ​വു​മാ​യി ഉ​ണ്ടാ​യി​രു​ന്ന അ​ടു​ത്ത ബ​ന്ധം മു​ത​ലെ​ടു​ത്താ​ണ് ക​രോ​ണ്‍ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ക​രോ​ണി​ന്‍റെ വീ​ട്ടി​ല്‍ കു​ട്ടി​ക​ളെ താ​മ​സി​പ്പി​ച്ച് പ​ഠി​പ്പി​ക്കാ​ന്‍ അ​ച്ഛ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ക​രോ​ണി​ന്‍റെ മു​റി​യി​ലാ​ണ് പ​ല​പ്പോ​ഴും കു​ട്ടി​യെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്.


പ​തി​നൊ​ന്ന് വ​യ​സ് മു​ത​ല്‍ കു​ട്ടി​യെ ക​രോ​ണ്‍ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വ​ന്നു. ഇ​തി​നി​ടെ കു​ട്ടി​യി​ൽ​നി​ന്നു ഗ​ര്‍​ഭം ധ​രി​ക്കു​ക​യും കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു കു​ഞ്ഞു​മാ​യു​ള്ള ചി​ത്രം ക​രോ​ൺ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തു.

ത​ന്‍റെ മ​ക​നു​മാ​യി കു​ഞ്ഞി​നു​ള്ള മു​ഖ​സാ​മ്യ​ത്തി​ൽ സം​ശ​യം തോ​ന്നി​യ അ​ച്ഛ​ൻ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും അ​ന്വേ​ഷ​ണ​ത്തി​ൽ പ​തി​മൂ​ന്നു​കാ​ര​ൻ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്നു ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.