റോ​ക്ക്‌​ലാ​ന്‍​ഡി​ല്‍ സെ​യി​ന്‍റ്സ് സിം​ഫ​ണി ടാ​ല​ന്‍റ് ഷോ ​വ​ർ​ണാ​ഭ​മാ​യി
Tuesday, November 26, 2024 3:33 PM IST
ന്യൂ​യോ​ര്‍​ക്ക്: റോ​ക്ക്‌​ലാ​ന്‍​ഡ് കൗ​ണ്ടി​യി​ലു​ള്ള സെ​യി​ന്‍റ്സ് സിം​ഫ​ണി പി​യാ​നോ & മ്യൂ​സി​ക് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ങ്ക്‌​സ് ഗി​വിം​ഗ് ടാ​ല​ന്‍റ് ഷോ ന​ട​ത്ത​പ്പെ​ട്ടു. 2013ല്‍ ​സ്ഥാ​പി​ത​മാ​യ സ്‌​കൂ​ളി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ള്‍ പി​ന്നീ​ടു​ള്ള എ​ല്ലാ വ​ര്‍​ഷ​വും ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ താ​ങ്ക്‌​സ് ഗി​വിം​ഗി​നോ​ട​നു​ബ​ന്ധി​ച്ച് ടാ​ല​ന്‍റ് ഷോ ​ആ​യി ന​ട​ത്തി വ​രു​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​സ്തു​ത ക​ലാ​പ​രി​പാ​ടി​ക​ളി​ലൂ​ടെ അ​വ​രു​ടെ നൈ​സ​ര്‍​ഗീ​ക​മാ​യ ക​ലാ​വാ​സ​ന​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു വേ​ദി​യാ​യി​ട്ട് താ​ങ്ക്‌​സ് ഗി​വിം​ഗ് ടാ​ല​ന്‍റ് ഷോ ​അ​വ​സ​രം ഒ​രു​ക്കു​ന്നു.

സെ​യിന്‍റ്​സ് സിം​ഫ​ണി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​വാ​ന ഉ​മ്മ​ന്‍, മ​റി​യ ജോ​ര്‍​ജ്, അ​ലൈ​ന വ​ര്‍​ഗീ​സ്, ശ്രേ​യ സാ​ബു എ​ന്നി​വ​രു​ടെ അ​മേ​രി​ക്ക​ന്‍-​ഇ​ന്‍​ഡ്യ​ന്‍ ദേ​ശീ​യ ഗാ​ന​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച ടാ​ല​ന്‍റ് ഷോ​യി​ല്‍ പി​യാ​നോ റി​സൈ​റ്റ​ല്‍, ഗാ​നാ​ലാ​പ​ന​ങ്ങ​ള്‍, നൃ​ത്ത​ങ്ങ​ള്‍ തു​ട​ങ്ങി​യ ക​ലാ​വാ​സ​ന​ക​ള്‍ ഇ​ട​ത​ട​വി​ല്ലാ​തെ വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത് ഹൃ​ദ്യ​വും ആ​ന​ന്ദ​ക​ര​വും ആ​യി​രു​ന്നു.

മു​ഖ്യാ​ഥി​ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും മ​റ്റ് അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളേ​യും സ്‌​കൂള്‍ ഡി​റ​ക്ട​ര്‍ ജേ​ക്ക​ബ് ജോ​ര്‍​ജ് സ്വാ​ഗ​തം ചെ​യ്തു. മു​ഖ്യാ​തി​ഥി റോ​ക്ക്‌ലാ​ന്‍​ഡ് കൗ​ണ്ടി ല​ജി​സ്‌ലേ​ച്ച​ര്‍, ഡോ. ​ആ​നി പോ​ള്‍, ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥിക​ളി​ലു​ള്ള ക​ലാ​വാ​സ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടു​ന്ന​തിന്‍റെ ആ​വ​ശ്യ​ക​ത​യും അ​തി​നാ​യി മാ​താ​പി​താ​ക്ക​ള്‍ എ​ടു​ക്കേ​ണ്ടു​ന്ന പ​രി​ശ്ര​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും എ​ടു​ത്തു പ​റ​യു​ക​യു​ണ്ടാ​യി.

കു​ഞ്ഞു​ങ്ങ​ളി​ല്‍ ന​ല്ല ശീ​ല​ങ്ങ​ള്‍ പ​രി​ശീ​ലി​ക്ക​പ്പെ​ടു​ക​യും ഒ​പ്പം അ​വ​രു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​ന് ഉ​ത​കു​ന്ന പ​ഠ​ന​രീ​തി​യു​മാ​ണ് ഇ​തി​ലൂ​ടെ സാ​ധ്യമാ​കു​ന്ന​ത് എ​ന്നും ഊ​ന്നി​പ്പ​റ​ഞ്ഞു.



റ​വ.​ ജോ​ണ്‍ ഡേ​വി​ഡ്‌​സ​ണ്‍ ജോ​ണ്‍​സ​ന്‍, റ​വ.​ഫാ. ജോ​ബ്‌​സ​ണ്‍ കോ​ട്ട​പ്പു​റ​ത്ത്, റ​വ. അ​ജി​ത് വ​ര്‍​ഗീ​സ്, റ​വ.​ഫാ.​മാ​ത്യൂ തോ​മ​സ്, പോ​ള്‍ ക​റു​ക​പ്പ​ള്ളി​ല്‍, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജോ​ര്‍​ജ് ജോ​സ​ഫ്(​ഇ​മ​ല​യാ​ളി), ജോ​ജി ടോം, ​ഫി​ലി​പ്പ് ചെ​റി​യാ​ന്‍, ടോം ​നൈ​നാ​ന്‍, കു​രു​വി​ള ചെ​റി​യാ​ന്‍, റോ​യി ചെ​ങ്ങ​ന്നൂ​ര്‍, സ​ജി പോ​ത്ത​ന്‍, ഷൈ​മി ജേ​ക്ക​ബ്, നോ​ഹ ജോ​ര്‍​ജ്(​ഗ്ലോ​ബ​ല്‍ കൊ​ളി​ഷ​ന്‍), അ​ജി ക​ളീ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സ​ഭ​ക​ളേ​യും സം​ഘ​ട​ന​ക​ളേ​യും പ്ര​സ്ഥാ​ന​ങ്ങ​ളേ​യും പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.


സെ​യി​ന്‍റ്​സ് സിം​ഫ​ണി സ്‌​കൂ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് താ​നൊ​രു പ്ര​ചോ​ദ​ന​മാ​യി തീ​ര്‍​ന്ന​തി​ല്‍ ചാ​രി​താ​ര്‍​ഥ്യ​മു​ണ്ടെ​ന്ന് ജേ​ക്ക്‌​സ് അ​ക്കാ​ഡ​മി ഓ​ഫ് പ​ബ്‌​ളി​ക് സ്പീ​ക്കിം​ഗ് ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ ഫാ.​ജോ​ബ്‌​സ​ണ്‍ തന്‍റെ ആ​ശം​സാ പ്ര​സം​ഗ​ത്തി​ല്‍ സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ഡോ.​ആ​നി സാ​മു​വേ​ല്‍, സെ​യിന്‍റ്​സ് സിം​ഫ​ണി സ്‌​കൂ​ളി​നെ, റോ​ക്‌ലാ​ന്‍​ഡ് കൗ​ണ്ടി​യു​ടെ നെ​ടും​തൂ​ണാ​യി വി​ശേ​ഷി​പ്പി​ക്കു​ക​യും പി​യാ​നോ, മ്യൂ​സി​ക് എ​ന്നി​വ​യി​ലൂ​ടെ ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​സ്തു​ത സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി എ​ന്ന നി​ല​യി​ല്‍ ത​നി​ക്ക് നേ​രി​ട്ട് അ​നു​ഭ​വി​ച്ച​റി​യാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യും ത​ന്‍റെ ആ​ശം​സാ പ്ര​സം​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

മൂ​ന്ന് മ​ണി​ക്കൂ​ര്‍ നേ​രം തു​ട​ര്‍​ച്ച​യാ​യ ക​ലാവാ​സ​ന​ക​ള്‍​ക്ക് ശേ​ഷം സ്‌​ക്കൂ​ളി​ലെ എ​ല്ലാ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. കൗ​ണ്ടി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ത​യാ​റാ​ക്കി ല​ഭി​ക്കു​ന്ന​തി​ല്‍ ഡോ.​ആ​നി പോ​ളി​ന്‍റെ നി​സ്വാ​ര്‍​ഥ സ​ഹ​ക​ര​ണം ല​ഭി​ച്ചു എ​ന്ന​ത് പ്ര​സ്താ​വ്യ​മാ​ണ്.



ന്യൂ​യോ​ര്‍​ക്ക് പ്ബ്ലി​ക്ക് സ്‌​കൂളി​ന്‍റെ നി​സ്മാ പി​യാ​നോ ഇ​വാ​ലു​വേ​ഷ​നി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്കു ല​ഭി​ച്ച വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ട്രോ​ഫി​ക​ള്‍ ന​ല്‍​കു​ക​യു​ണ്ടാ​യി. ദി​വ്യാ ജേ​ക്ക​ബ് എംസി ആ​യി​രു​ന്നു. ലി​സാ ജോ​ര്‍​ജിന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തി​നും ഡി​ന്ന​റി​നും ശേ​ഷം ഈ ​വ​ര്‍​ഷ​ത്തെ താ​ങ്ക്‌​സ് ഗി​വിം​ഗ് ടാ​ലന്‍റ് ഷോ​യ്ക്ക് തി​ര​ശീ​ല വീ​ണു.