കാ​ഴ്ച​യേ​ക്കാ​ൾ വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ൾ​ക്കാഴ്ച​യാ​ണ് അ​നി​വാ​ര്യം: റ​വ. ജോ​ർ​ജ് ജോ​സ്
Thursday, November 21, 2024 3:57 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: ബാ​ഹ്യ നേ​ത്ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള കാ​ഴ്ച​യേ​ക്കാ​ൾ വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ൾ​​ക്കാഴ്ച​യാ​ണ് ഇ​ന്ന് വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്ന​തെ​ന്നു ഹൂ​സ്റ്റ​ൺ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച മു​ൻ വി​കാ​രി റ​വ.​ ജോ​ർ​ജ് ജോ​സ്.

വ​ഴി​യ​രി​കി​ൽ ഭി​ക്ഷ യാ​ചി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​ർ​ത്തി​മാ​യി എ​ന്ന അ​ന്ധ​നാ​യ മ​നു​ഷ്യ​ന് ആ ​വ​ഴി ക​ട​ന്നു​വ​ന്ന ക്രി​സ്തു​വി​നെ ബാ​ഹ്യ നേ​ത്ര​ങ്ങ​ളി​ലൂ​ടെ​യ​ല്ല കേ​ൾ​വി ശ​ക്തി കൊ​ണ്ടാ​ണ് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ​ത്‌.

ക​രു​ണ ല​ഭ്യ​മാ​കു​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു അ​ന്ധ​നാ​യ ബ​ർ​ത്തി​മാ​യി വ​ല്ല​തും ത​ര​ണേ എ​ന്ന​ല്ല എ​ന്നോ​ട് ക​രു​ണ തോ​ന്നേ​ണ​മേ എ​ന്ന പ്രാ​ർ​ഥ​ന​യാ​ണ് ന​ട​ത്തി​യ​ത്, കാ​ഴ്ച ല​ഭി​ച്ച​പ്പോ​ൾ തു​റ​ന്ന് ക​ണ്ണു​കൊ​ണ്ട് ആ​ദ്യം ദ​ർ​ശി​ക്കു​ന്ന​തും അ​വ​നെ കാ​ഴ്ച ന​ൽ​കി​യ ക്രി​സ്തു​വി​നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ "ക്രൂ​ശി​ങ്ക​ൽ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​ സംസാരിക്കുകയായിരുന്നു മു​ഖ്യാ​തി​ഥി​യാ​യ റ​വ.​ജോ​ർ​ജ് ജോ​സ്.




പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ റ​വ.​ ഉ​മ്മ​ൻ സാ​മു​വേ​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. സോ​ഫി പ​രേ​ൽ (എം​ടി​സി ഡാ​ള​സ് ക​രോ​ൾ​ട്ട​ൻ) ഗാ​ന​മാ​ല​പി​ച്ചു. ഡാ​നി​യ​ൽ വ​ർ​ഗീ​സ് (ഇ​മ്മാ​നു​വ​ൽ എം​ടി​സി ഹൂ​സ്റ്റ​ൺ), പി.​കെ. തോ​മ​സ് (ട്രി​നി​റ്റി എം​ടി​സി, ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​ ​അ​ല​ക്സ് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. ലി​ല്ലി അ​ല​ക്സ് നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. സൗ​ത്ത് വെ​സ്റ്റ് റീ​ജിയൺ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​ക​ളി​ലെ നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റോ​ബി ചേ​ല​ഗി​രി (സെ​ക്ര​ട്ട​റി) സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​അ​ല​ക്സ് ന​ന്ദി​യും പ​റ​ഞ്ഞു. സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും റ​വ.​ ഉ​മ്മ​ൻ സാ​മു​വേ​ൽ നി​ർ​വ​ഹി​ച്ചു.