സ്പേ​സ് എ​ക്സി​ന്‍റെ ആ​റാം സ്റ്റാ​ര്‍​ഷി​പ്പ് റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം വി​ജ​യം
Wednesday, November 20, 2024 12:26 PM IST
വാ​ഷിം​ഗ്ട​ണ്‍: ലോ​ക​ത്തി​ലെ ത​ന്നെ എ​റ്റ​വും ക​രു​ത്തേ​റി​യ റോ​ക്ക​റ്റാ​യ സ്പേ​സ് എ​ക്സി​ന്‍റെ സ്റ്റാ​ർ​ഷി​പ്പി​ന്‍റെ ആ​റാം പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം വി​ജ​യം. സ്‌​പേ​സ് എ​ക്‌​സി​ന്‍റെ ടെ​ക്‌​സ​സി​ലെ സ്റ്റാ​ര്‍​ബേ​സ് കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30നാ​ണ് സ്റ്റാ​ര്‍​ഷി​പ്പ് വി​ക്ഷേ​പി​ച്ച​ത്.

വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം സ്റ്റാ​ര്‍​ഷി​പ്പി​നെ സു​ര​ക്ഷി​ത​മാ​യി ഇ​ന്ത്യ​ൻ സ​മു​ദ്ര​ത്തി​ൽ തി​രി​ച്ചി​റ​ക്കി. നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, സ്പേ​സ് എ​ക്സ് സി​ഇ​ഒ ഇ​ലോ​ൺ മ​സ്‌​ക് എ​ന്നി​വ​ർ വി​ക്ഷേ​പ​ണം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​ക്‌ടോ​ബ​ർ 13ന് ​ന​ട​ന്ന സ്റ്റാ​ർ​ഷി​പ്പി​ന്‍റെ അ​ഞ്ചാം പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം വ​ൻ വി​ജ​യ​മാ​യി​രു​ന്നു. റോ​ക്ക​റ്റി​ന്‍റെ ബൂ​സ്റ്റ​ർ തി​രി​ച്ചി​റ​ക്കി കൂ​റ്റ​ൻ യ​ന്ത്ര​ക്കൈ​ക​ൾ വ​ച്ച് പി​ടി​ച്ചെ​ടു​ത്ത് ഇ​ലോ​ൺ മ​സ്കി​ന്‍റെ ക​ന്പ​നി അ​ന്ന് ച​രി​ത്രം കു​റി​ച്ചു.


എ​ന്നാ​ല്‍ ഇത്തവണ വി​ക്ഷേ​പ​ണ വാ​ഹ​ന​ത്തി​ന്‍റെ പ​ടു​കൂ​റ്റ​ന്‍ ബൂ​സ്റ്റ​ര്‍ ഭൂ​മി​യി​ലെ യ​ന്ത്ര​കൈ കൊ​ണ്ട് വാ​യു​വി​ല്‍ വ​ച്ച് പി​ടി​കൂ​ടാ​ന്‍ സ്പേ​സ് എ​ക്‌​സ് ശ്ര​മി​ച്ചി​ല്ല. ബ​ഹി​രാ​കാ​ശ​ത്ത് വ​ച്ച് സ്റ്റാ​ർ​ഷി​പ്പ് എ​ഞ്ചി​നു​ക​ൾ റീ ​സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന പ​രീ​ക്ഷ​ണ​വും ഇ​ന്ന് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി.