ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ള്‍ സം‌​ര​ക്ഷി​ക്ക​ണ​മെ​ങ്കി​ല്‍ പ​ണം ന​ല്‍​ക​ണ​മെ​ന്ന് ക​നേ​ഡി​യ​ന്‍ പോ​ലീ​സ്
Tuesday, November 19, 2024 2:16 PM IST
മൊ​യ്തീ​ന്‍ പു​ത്ത​ന്‍‌​ചി​റ
ബ്രാം‌​പ്ട​ണ്‍: കാ​ന​ഡ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യ്‌​ക്കി​ട​യി​ൽ പു​തി​യൊ​രു ത​ര്‍​ക്കം ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​സു​ല​ർ ക്യാ​മ്പു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ പ്ര​ശ്ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ക​നേ​ഡി​യ​ൻ പോ​ലീ​സ് ഒ​രു സം​ഘ​ട​ന​യി​ൽ നി​ന്ന് സു​ര​ക്ഷാ ഫീ​സാ​യി 70,000 ഡോ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ഇ​പ്പോ​ള്‍ വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. ക​നേ​ഡി​യ​ന്‍ പോ​ലീ​സി​ന്‍റെ ഈ ​ആ​വ​ശ്യ​ത്തി​ല്‍ ഹി​ന്ദു സം​ഘ​ട​ന​ക​ൾ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ണി​ലു​ള്ള ത്രി​വേ​ണി ക്ഷേ​ത്രം ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് വേ​ണ്ടി ലൈ​ഫ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് അ​ത് റ​ദ്ദാ​ക്കി. ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ക​നേ​ഡി​യ​ൻ പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ മാ​സ​ത്തി​ൽ കാ​ന​ഡ​യി​ൽ ഈ ​ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ന​വം​ബ​ർ 17നാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ക്യാ​മ്പി​ലൂ​ടെ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.


അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭീ​ഷ​ണി വ​ള​രെ ഉ​യ​ർ​ന്ന​താ​യി​രി​ക്കു​മെ​ന്ന് പീ​ൽ റീ​ജി​യ​ണ​ൽ പോ​ലീ​സി​ൽ നി​ന്ന് ഞ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക ര​ഹ​സ്യാ​ന്വേ​ഷ​ണം ല​ഭി​ച്ചു. അ​തേ​ത്തു​ട​ർ​ന്ന് ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ​യും സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. കാ​ന​ഡ​യി​ലെ ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ആ​ളു​ക​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് തോ​ന്നാ​ൻ തു​ട​ങ്ങി​യ​തി​ൽ ഞ​ങ്ങ​ൾ​ക്ക് വ​ള​രെ സ​ങ്ക​ട​മു​ണ്ടെന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​തി​നു മു​മ്പും കാ​ന​ഡ​യി​ൽ നി​ല​വി​ലു​ള്ള ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ബ്രാം​പ്ട​ണി​ലെ ഹി​ന്ദു സ​ഭാ ക്ഷേ​ത്ര​ത്തി​ൽ ഖ​ലി​സ്ഥാ​നി പ​താ​ക​ക​ൾ ഉ​യ​ർ​ത്തി ക്ഷേ​ത്ര​ത്തി​നെ​തി​രേ അ​ക്ര​മി​ക​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി മ​റ്റ് പ​ല കോ​ൺ​സു​ല​ർ ക്യാ​മ്പു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യി​ൽ ഇ​ന്ത്യ​യും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കാ​ന​ഡ​യ്ക്ക് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.