സ​ഫേ​ൺ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Monday, November 25, 2024 1:21 PM IST
ഉ​മ്മ​ൻ കാ​പ്പി​ൽ
സ​ഫേ​ൺ (ന്യൂ​യോ​ർ​ക്ക്): ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​തി​നി​ധി സം​ഘം ന​വം​ബ​ർ 17ന് ​സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. വി​കാ​രി റ​വ. ഡോ. ​രാ​ജു വ​ർ​ഗീ​സ് വ​ർ​ഷ​ങ്ങ​ളാ​യി ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ല​ഭ്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സം​സാ​രി​ക്കാ​ൻ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സ് തീം, ​വേ​ദി, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച് കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ജെ​യ്‌​സ​ൺ തോ​മ​സ് സം​സാ​രി​ച്ചു. യൂ​ത്ത്, സ​ൺ​ഡേ സ്കൂ​ൾ, ഫോ​ക്ക​സ് ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക സെ​ഷ​നു​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ക്കു​ക​യും പ്രാ​സം​ഗി​ക​രെ​പ്പ​റ്റി ല​ഘു​വി​വ​ര​ണം ന​ൽ​കു​ക​യും ചെ​യ്തു.

ഫി​നാ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ സ്പോ​ൺ​സ​ർ​ഷി​പ്പ് വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പോ​ലു​ള്ള പ​രി​പാ​ടി​ക​ളി​ൽ യു​വാ​ക്ക​ൾ ഇ​ട​പ​ഴ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.



ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗം ബി​ന്ദു റി​നു കോ​ൺ​ഫ​റ​ൻ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ കു​റി​ച്ച് സം​സാ​രി​ച്ചു. വ്യ​ക്തി​ഗ​ത, ബി​സി​ന​സ് പ​ര​സ്യ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സു​വ​നീ​ർ എ​ത്തി​ച്ചേ​രു​ന്ന​തും ബി​ന്ദു റി​നു ഓ​ർ​മി​പ്പി​ച്ചു.

ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യ അ​ജു എ​ബ്ര​ഹാം കോ​ൺ​ഫ​റ​ൻ​സി​ലെ അ​നു​ഭ​വ​ങ്ങ​ൾ സം​സാ​രി​ച്ചു. എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് സെ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ന​ൽ​കി. ഇ​ട​വ​ക​യി​ലെ ര​ജി​സ്‌​ട്രേ​ഷ​ന് ഫാ. ​ഡോ. രാ​ജു വ​ർ​ഗീ​സ് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് നി​ര​വ​ധി സ്പോ​ൺ​സ​ർ​ഷി​പ്പു​ക​ളും ര​ജി​സ്ട്രേ​ഷ​നു​ക​ളും ല​ഭി​ച്ചു.

ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​മാ​രാ​യി സ​ജി എം. ​പോ​ത്ത​ൻ (മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), എ​ബ്ര​ഹാം പോ​ത്ത​ൻ (ഇ​ട​വ​ക ട്ര​സ്റ്റി, ഘോ​ഷ​യാ​ത്ര ക​മ്മി​റ്റി അം​ഗം), ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് (മ​ല​ങ്ക​ര സ​ഭ മു​ൻ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം), ജീ​മോ​ൻ വ​ർ​ഗീ​സ് (മു​ൻ കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗം ) എ​ന്നി​വ​ർ പി​ന്തു​ണ അ​റി​യി​ച്ചു.

ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​മാ​രാ​യി സാ​ജു ജോ​ർ​ജ്, ജോ​ൺ ജേ​ക്ക​ബ് (സ​ൺ​ഡേ സ്കൂ​ൾ ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ) എ​ന്നി​വ​രും പി​ന്തു​ണ വാ​ഗ്ദാ​നം ന​ൽ​കി. മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ സൂ​സ​ൻ വ​ർ​ഗീ​സ്(​കൊ​ച്ച​മ്മ) യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ നേ​തൃ​ത്വ​ത്തെ വ​ള​ർ​ത്തു​ന്ന​തി​ൽ കോ​ൺ​ഫ​റ​ൻ​സ് വ​ഹി​ച്ച സു​പ്ര​ധാ​ന പ​ങ്കി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചു.


ജെ​റ​മി​യ ജ​യിം​സ് (ഇ​ട​വ​ക സെ​ക്ര​ട്ട​റി), സാ​ജു വ​ർ​ഗീ​സ് (ഇ​ട​വ​ക ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ജി​ത് എ​ബ്ര​ഹാം (ഇ​ട​വ​ക ജോ​യി​ന്‍റ് ട്ര​സ്റ്റി), ജോ​ൺ വ​ർ​ഗീ​സ് (കോ​ൺ​ഫ​റ​ൻ​സ് ഘോ​ഷ​യാ​ത്ര ക​മ്മി​റ്റി അം​ഗം), ബെ​ന്നി കു​ര്യ​ൻ (മു​ൻ സു​വ​നീ​ർ എ​ഡി​റ്റ​ർ), ലി​സി ഫി​ലി​പ്പ് (ഭ​ദ്രാ​സ​ന എം​എം​വി​എ​സ് ഓ​ഡി​റ്റ​ർ) എ​ന്നി​വ​രും വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

2025 ജൂ​ലൈ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ ക​ണ​ക്ടി​ക്ക​ട് ഹി​ൽ​ട്ട​ൺ സ്റ്റാം​ഫ​ർ​ഡ് ഹോ​ട്ട​ൽ ആ​ൻ​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.



റ​വ. ഡോ. ​നൈ​നാ​ൻ വി. ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റ​വ. ഡോ. ​റ്റി​മ​ത്തി (ടെ​ന്നി) തോ​മ​സ് (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ), റ​വ. ഡീ​ക്ക​ൻ ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ്, (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ), റ​വ. ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ന്‍റ​ണി (ടാ​ൽ​മീ​ഡോ- നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ പ്രാ​സം​ഗി​ക​ർ.

“ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ​ത്തി​ലാ​ണ്, അ​വി​ടെ​നി​ന്നു​ള്ള ഒ​രു ര​ക്ഷ​ക​നാ​യ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു”(​ഫി​ലി​പ്പി​യ​ർ 3:20) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ര​ദേ​ശി​യു​ടെ വ​ഴി എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പാ​ര​മ്പ​ര്യം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914-806-4595), ജെ​യ്‌​സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 917.612.8832), ജോ​ൺ താ​മ​ര​വേ​ലി​ൽ, കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ) (ഫോ​ൺ: 917.533.3566).