റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച
Saturday, November 23, 2024 1:22 PM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ മു​ൻ വി​കാ​രി​യു​മാ​യി​രു​ന്ന റ​വ. ഫാ. ​ജോ​സ് ഡാ​നി​യേ​ൽ പൈ​റ്റേ​ൽ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ വ​ച്ച് മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​നാ​ധി​പ​ന്‍ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

കാ​യം​കു​ളം ഒ​ന്നാം​കു​റ്റി പൈ​റ്റേ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ കോ​ശി ദാ​നി​യേ​ലി​ന്‍റെ​യും ഏ​ലി​സ​ബ​ത്തി​ന്‍റെ​യും നാ​ലാ​മ​ത്തെ മ​ക​നാ​ണ്. കാ​യം​കു​ളം ശ്രീ ​വി​ട്ടോ​ബാ ഹൈ​സ്കൂ​ളി​ൽ നി​ന്നും 1970-71ൽ ​എ​സ്എ​സ്എ​ൽ​സി​യും എം​എ​സ്എം കോ​ള​ജി​ൽ നി​ന്നും പ്രീ​ഡി​ഗ്രി​യും പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം പെ​രു​മ്പ​ള്ളി സെ​ന്‍റ് ജ​യിം​സ് സി​റി​യ​ൻ തി​യോ​ള ജി​ക്ക​ൽ സെ​മി​നാ​രി​യി​ലും മ​ഞ്ഞി​നി​ക്ക​ര മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് ദ​യ​റാ​യി​ലും വൈ​ദീ​ക പ​ഠ​നം ന​ട​ത്തി.

1976 ജ​നു​വ​രി 18ന് ​കാ​യം​കു​ളം മോ​ർ മി​ഖാ​യേ​ൽ മെ​മോ​റി​യ​ൽ ആ​ശ്ര​മ ചാ​പ്പ​ലി​ൽ വ​ച്ചു മോ​ർ കൂ​റീ​ലോ​സ് കു​റി​യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യി​ൽ നി​ന്നും ശെ​മ്മാ​ശു പ​ട്ട​മേ​റ്റു. തു​ട​ർ​ന്ന് തി​രു​മേ​നി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി, തി​രു​മേ​നി കാ​ലം ചെ​യ്യു​ന്ന​തു വ​രെ, ശെ​മാ​ശ​നാ​യും ക​ശീ​ശാ ആ​യ​തി​നു ശേ​ഷ​വും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഡി​ഗ്രി പ​ഠ​ന​ത്തി​ന് ശേ​ഷം ദീ​പി​ക പ​ത്ര​ത്തി​ലും പി​ന്നീ​ട് കൗ​ൺ​സി​ലിം​ഗ് പ​ഠ​ന​ത്തി​നു ശേ​ഷം ശാ​ന്തി​ഭ​വ​ൻ മെ​ന്റ​ൽ ഹോ​സ്പി​റ്റ​ലി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

പ​ശീ​ത്താ സു​റി​യാ​നി ബൈ​ബി​ളി​ന്‍റെ സ​മ്പൂ​ർ​ണ മ​ല​യാ​ള പ​രി​ഭാ​ഷ​യാ​യ വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ന്‍റെ പ​രി​ഭാ​ഷ​യി​ൽ വ​ന്ദ്യ മ​ല​ങ്ക​ര​മ​ല്പാ​ൻ ക​ണി​യ​മ്പ​റ​മ്പി​ൽ അ​ച്ച​നെ സ​ഹാ​യി​ച്ചു. അ​തി​ന്‍റെ കെെ​യെ​ഴു​ത്തു​പ്ര​തി​യും അ​തേ തു​ട​ർ​ന്ന് പ്രി​ന്‍റിം​ഗി​നു വേ​ണ്ടി​യു​ള്ള അ​തി​ന്‍റെ ഫെ​യ​ർ കോ​പ്പി ത‌​യാ​റാ​ക്കു​വാ​നും അ​തി​ന്‍റെ പ്രൂ​ഫ് റീ​ഡിം​ഗു ചെ​യ്യു​വാ​നും പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന് ത​യാ​റാ​ക്കു​വാ​നും അ​ച്ച​നെ സ​ഹാ​യി​ച്ചു. അ​തി​നു ശേ​ഷം, പു​തി​യ​നി​യ​മ വ്യാ​ഖ്യാ​നം എ​ഴു​തി​യ​പ്പോ​ഴും സ​മാ​ന​മാ​യ സേ​വ​നം ചെ​യ്തു.


കു​ന്ന​ന്താ​നം സെ​ന്‍റ് പീ​റ്റേ​ഴ്സ്, കാ​വും​ഭാ​ഗം സെ​ന്‍റ് ജോ​ർ​ജ്ജ് ക​ത്തീ​ഡ്ര​ൽ, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ, ചേ​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ലം വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ജോ​സ് ദാ​നി​യേ​ൽ അ​ച്ച​ൻ, 2000 ൽ ​അ​മേ​രി​ക്ക​യി​ൽ എ​ത്തി.

ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, ഹാ​വ​ർ​ടൌ​ൺ സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഫി​ലാ​ഡ​ൽ​ഫി​യ എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ചെ​യ​ർ​മ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ന​വ​വൈ​ദീ​ക​രു​ടെ​യും ശെ​മ്മാ​ശ​ന്മാ​രു​ടെ​യും ഗു​രു​വും സു​റി​യാ​നി മ​ല്പാ​നു​മാ​യ അ​ച്ച​ൻ, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സെ​ന്‍റ് ജേ​ക്ക​ബ് ദ​സ്റൂ​ഗ് സ്കൂ​ൾ ഓ​ഫ് സി​റി​യ​ക് സ്റ്റ​ഡീ​സി​ന്‍റെ പ്ര​ധാ​ന മ​ല്പാ​നും ആ​ണ്.

സു​റി​യാ​നി ഭാ​ഷ എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും അ​ഭ്യ​സി​ക്കു​വാ​ൻ ക​ഴി​യു​ന്ന ഒ​രു സം​രം​ഭ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​ന അ​ധ്യാ​പ​ന ചു​മ​ത​ല നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് വൈ​ദീ​ക വി​ദ്യാ​ർ​ത്ഥി​ക​ളേ​യും സ്കൂ​ൾ ക​ലാ​ല​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സു​റി​യാ​നി​യും ആ​രാ​ധ​ന​ക​ളും അ​ഭ്യ​സി​പ്പി​ക്കു​ന്നു. സു​റി​യാ​നി​ഭാ​ഷ​യി​ലു​ള്ള ആ​രാ​ധ​ന​യു​ടെ ആ​സ്വാ​ദ്യ​ത വി​ശ്വാ​സി​ക​ളി​ലേ​ക്ക് പ​ക​രു​ന്ന​തി​ന് ഈ ​സം​രം​ഭം പ്ര​യോ​ജ​ന​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.