ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു
Saturday, November 23, 2024 3:05 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ​വ​ലി​ച്ചു. ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ന​ഡ​യു​ടെ ന​ട​പ​ടി​ക​ൾ.

അ​തേ​സ​മ​യം, ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​ർ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​ങ്കു​ണ്ടെ​ന്ന് കാ​ന​ഡ പ​റ​ഞ്ഞ​താ​യു​ള്ള മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ കാ​ന​ഡ ത​ള്ളി.


മോ​ദി​ക്കും ജ​യ​ശ​ങ്ക​റി​നും ഡോ​വ​ലി​നും പ​ങ്കു​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് കാ​ന​ഡ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ തെ​റ്റാ​ണെ​ന്നും കാ​ന​ഡ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചു.