ജോ​ർ​ജി​യ​യി​ൽ ന​ഴ്സിംഗ് വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം ത​ട​വ്
Friday, November 22, 2024 7:31 AM IST
പി.പി. ചെ​റി​യാ​ൻ
ഏ​ഥ​ൻ​സ്(​ജോ​ർ​ജി​യ): ജോ​ർ​ജി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ന​ഴ്സിംഗ് വി​ദ്യാ​ർ​ഥി​നി​യാ​യ ലേ​ക്ക​ൻ റൈ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ൻ ഹൊ​സെ ഇ​ബാ​റ​യ്ക്ക് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

ബു​ധ​നാ​ഴ്ച ന​ട​ന്ന വി​ചാ​ര​ണ​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ 10 കേ​സു​ക​ളി​ലും പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഏ​ഥ​ൻ​സ്ക്ലാ​ർ​ക്ക് കൗ​ണ്ടി സു​പ്പീ​രി​യ​ർ കോ​ട​തി ക​ണ്ടെ​ത്തി. പ​രോ​ളി​ന്‍റെ സാ​ധ്യ​ത​യി​ല്ലാ​തെ​യാ​ണ് ഇ​ബാ​റ​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

കേ​സി​ൽ അ​പ്പീ​ൽ ന​ൽ​കാ​നോ പു​തി​യ വി​ചാ​ര​ണ അ​ഭ്യ​ർ​ഥി​ക്കാ​നോ ഇ​ബാ​റ​യ്ക്ക് 30 ദി​വ​സ​മു​ണ്ട്.​ റൈ​ലി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും തി​ങ്ങി നി​റ​ഞ്ഞ കോ​ട​തി​മു​റി​യി​ലാ​ണ് ജ​ഡ്ജി എ​ച്ച്. പാ​ട്രി​ക് ഹാ​ഗാ​ർ​ഡ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.


റൈ​ലി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ കോ​ട​തി​യി​ൽ ന​ൽ​കി​യ പ്ര​സ്താ​വ​ന​ക​ൾ കോ​ട​തി​മു​റി​യി​ൽ വി​കാ​ര​നി​ർ​ഭ​ര​മാ​യ നി​മ​ഷ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.

“​പേ​ടി​യും പ​രി​ഭ്രാ​ന്തി​യും നി​റ​ഞ്ഞ എ​ന്‍റെ കു​ട്ടി​യോ​ട് ഹൊ​സെ ഇ​ബാ​റ ഒ​രു ദ​യ​യും കാ​ണി​ച്ചി​ല്ല. ആ ​ഭ​യാ​ന​ക​മാ​യ ദി​വ​സം, എ​ന്‍റെ മ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. മ​ർ​ദി​ക്ക​പ്പെ​ട്ടു. ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ൽ നി​ന്ന് സ്വ​യം ര​ക്ഷ നേ​ടാ​ൻ പോ​രാ​ടി. ഈ ​ദു​ഷ്ട​നാ​യ ഭീ​രു റൈ​ലി​യു​ടെ ജീ​വി​ത​ത്തോ​ട് യാ​തൊ​രു പ​രി​ഗ​ണ​ന​യും കാ​ണി​ച്ചി​ല്ല,” റൈ​ലി​യു​ടെ അ​മ്മ അ​ലി​സ​ൺ ഫി​ലി​പ്സ് വേ​ദ​ന​യോ​ടെ പ​റ​ഞ്ഞു.​

​ഹൊ​സെ ഇ​ബാ​റ എ​ന്‍റെ ജീ​വി​തം പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു. വ​ലി​യ ശി​ക്ഷ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​മെ​ന്ന് എ​നി​ക്ക് പ്ര​തീ​ക്ഷി​ക്കാ​നും പ്രാ​ർ​ഥി​ക്കാ​നും മാ​ത്ര​മേ ക​ഴി​യൂ, ​റൈ​ലി​യു​ടെ സ​ഹോ​ദ​രി ലോ​റ​ൻ ഫി​ലി​പ്സ് പ​റ​ഞ്ഞു.