കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോമ​ല​ബാ​ർ പ​ള്ളി​യി​ൽ മാ​ർ ടോ​ണി നീ​ല​ങ്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു
Wednesday, June 26, 2024 6:44 AM IST
ലാ​ലി ജോ​സ​ഫ്
ഡാ​ള​സ്: കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഞാ​യ​റാ​ഴ്ച തൃശൂ​ർ രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ടോ​ണി നീ​ല​ങ്ക​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ ഫാ​. ജി​മ്മി എ​ട​ക്കു​ള​ത്തി​ൽ, പാ​ല​നാ ഇ​ൻ​സ്റ്റി​റ​റൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് പാ​ല​ക്കാ​ട് ഡ​യ​റ​ക്റ​റ​ർ ഫാ​. വാ​ൾ​ട്ട​ർ തേ​ലാ​പ്പ​ള്ളി സിഎംഐ( ദേ​വ​ഗി​രി പ്രെ​വി​ൻ​സ്) എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

അ​ന്ധ​രാ​യ​വ​രെ സു​ഖ​പ്പെ​ടു​ത്തി​യ ബൈ​ബി​ൾ വ​ച​ന​ത്തി​ൽ നി​ന്ന് പി​താ​വ് വ​ള​രെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ശ​ദീ​ക​ര​ണം ത​ന്നു. യേ​ശു​വി​ന്‍റെ സ്വ​രം കേ​ട്ട​പ്പോ​ഴേ അ​ന്ധ​രാ​യ അ​വ​ർ ത​ന്‍റെ ര​ക്ഷ​ക​നാ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

എ​ന്നാ​ൽ ക​ണ്ണു​ള്ള​വ​ർ യേ​ശു​വി​നെ തി​രി​ച്ച​റി​ഞ്ഞി​ല്ല, ന​മ്മു​ടെ ആത്മീ​യ അ​ന്ധ​ത മാ​റാ​ൻ പ്രാ​ർ​ഥിക്ക​ണമെന്നും ആത്മീയ കാ​ഴ്ച ദൈ​വ​ത്തി​ന്‍റെ ക്യ​പ​യാ​ണെന്ന് നാം ​തി​രി​ച്ച​റി​യ​ണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു.

സൗ​ത്ത് ഇന്ത്യൻ​ നാ​യ​ർ ത​റ​വാ​ട്ടി​ലെ രാ​മൂ​ണ്ണി പ​ണി​ക്ക​ർ, ര​സ​ത​ന്ത്ര​ത്തി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും ഫി​ലോ​സ​ഫി​യി​ലും മൂ​ന്നി​ലും ഡോ​ക്റേറ്റ് നേ​ടി​യ റെ​യ്മ​ൻ പ​ണി​ക്ക​ർ എ​ന്ന സ്പാ​നി​ഷ് ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​നെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​ത​ന്നു.

ഇ​തു​പോ​ലു​ള്ള മ​ഹ​ത് വ്യ​ക്തി​ക​ളെ​യും അ​വ​രു​ടെ കാ​ഴ്ച​പാ​ടി​നേ​യും ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള പ്ര​സം​ഗം വ​ള​രെ വേ​റി​ട്ട ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.