ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റ​ർ​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ ഇ​ട​വ​ക പെ​രു​ന്നാ​ൾ ശ​നി​യാ​ഴ്ച
Wednesday, June 26, 2024 5:03 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് പീ​റ്റ​ർ​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ എല്ലാവർഷവും ന​ട​ത്തി വ​രു​ന്ന പെ​രു​ന്നാ​ൾ ആ​ഘോ​ഷം ശ​നി, ഞാ‌​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ജൂ​ൺ 29, 30) ഭ​ക്തി ആ​ദ​ര​വോ​ടെ ന​ട​ത്ത​പ്പെ​ടു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് അ​നു​ബ​ന്ധി​ച്ചു പ​താ​ക ഉ​യ​ർ​ത്ത​ൽ, സ​ന്ധ്യ പ്രാ​ർ​ഥ​ന, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന ശു​ശ്രു​ഷ, റാ​സ എ​ന്നി​വ​യ്ക്ക് ശേ​ഷം എ​ട്ടി​ന് സ്‌​നേ​ഹ​വി​രു​ന്നും ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.


ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യി​ൽ ആ​രം​ഭി​ച്ചു. ഒ​ൻ​പ​തി​ന് റ​വ.​ഫാ. തോ​മ​സ് മാ​ത്യു( മാ​നേ​ജ​ർ, ഉ​ർ​ഷ​ലേം അ​ര​മ​ന), റ​വ.​ഫാ. പൗ​ലോ​സ് പീ​റ്റ​ർ മു​ഖ്യ​കാ​ർ​മി​ക​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും ന​ട​ത്ത​പ്പെ​ടു​ന്നു.

പി​ന്നീ​ട്‌ റാ​സ, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​മ്പ് തു​ട​ങ്ങി​യ​വ​യ്ക്ക് ശേ​ഷം പ​താ​ക താ​ഴ്ത്ത​ലോ​ടെ പെ​രു​ന്നാ​ൾ അ​വ​സാ​നി​ക്കു​ന്ന​താ​ണ്. പ്ര​സ്‌​തു​ത പ​രി​പാ​ടി​ക​ളി​ൽ വ​ന്നു​ചേ​ർ​ന്നു അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഏ​വ​രെ​യും സ​സ​ന്തോ​ഷം സ്വാ​ഗ​തം ചെ​യ്തു കൊ​ള്ളു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി ​പ്ര​കാ​ശ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫാ. ​ഡോ. ഐ​സ​ക്ക് ബി. ​പ്ര​കാ​ശ് (832-997-9788), ട്ര​സ്‌​റ്റി രാ​ജു സ്ക​റി​യ(832-296-9294), സെ​ക്ര​ട്ട​റി റി​ജോ ജേ​ക്ക​ബ്(832-768-9935).