അ​ർ​കെ​ൻ​സ​യി​ൽ വെ​ടി​വ​യ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാല് മ​ര​ണം,11 പേ​ർ​ക്ക് പ​രി​ക്ക്
Monday, June 24, 2024 10:20 AM IST
പി.​പി. ചെ​റി​യാ​ൻ
അ​ർ​കെ​ൻ​സ: അ​ർ​കെ​ൻ​സ​യി​ലെ ഫോ​ർ​ഡി​സി​ലെ മാ​ഡ് ബു​ച്ച​ർ ഗ്രോ​സ​റി സ്റ്റോ​റി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി ഉ​ൾ​പ്പ​ടെ നാ​ല് പേ​ർ മ​രി​ക്കു​ക​യും ര​ണ്ട് നി​യ​മ​പാ​ല​ക​ര്‍ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബ​പ​ട്‌​ല ജി​ല്ല​ക്കാ​ര​നാ​യ ദാ​സ​രി ഗോ​പീ​കൃ​ഷ്ണ(32) ആ​ണ് മ​രി​ച്ച​ത്.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ർ​കെ​ൻ​സ സ്റ്റേ​റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ക്ര​മി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ക്ര​മി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

മാ​ഡ് ബു​ച്ച​ർ പ​ല​ച​ര​ക്ക് ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ജ​നാ​ല​ക​ൾ വെ​ടി​യേ​റ്റ് ത​ക​ർ​ന്നി​ട്ടു​ണ്ട്. ഒ​രാ​ൾ തോ​ക്കു​മാ​യി ക​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു എ​ന്ന് മാ​ഡ് ബു​ച്ച​റി​ലെ മീ​റ്റ് ഷോ​പ്പ് മാ​നേ​ജ​ർ പ​റ​ഞ്ഞു.