ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും പ്രഭാത നടത്തത്തിനിറങ്ങിയ സാന്താ മേരി തമ്പിയെ(20) കാണാതായത്.
വീടിനടുത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
നിയമപാലകർക്കൊപ്പം മലയാളി സമൂഹം ഒന്നടങ്കം നടത്തിയ തെരച്ചിലിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്.