എം​സ്ലാ​ന്‍റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം: ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, August 30, 2025 3:54 PM IST
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ എം​സ്ലാ​ന്‍റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം(​പൊ​ന്നോ​ണം 2025) ശ​നി​യാ​ഴ്ച ന​ട​ക്കും. ലിം​ഗ​ന്‍ ന​ഗ​ര​ത്തി​ലെ ഗൗ​വ​ര്‍​ബാ​ഹ് ബ്യു​ര്‍​ഗ​ര്‍ സെ​ന്‍റ​ര്‍ ഹാ​ളി​ല്‍ രാ​വി​ലെ 11.30ന് ​സ​ദ്യ​യോ​ടു​കൂ​ടി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​വും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ലോ​ക കേ​ര​ള​സ​ഭാം​ഗ​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​വേ​ലി​യു​ടെ വ​ര​വേ​ല്‍​പ്പ്, ഗാ​നാ​ലാ​പ​നം കൂ​ടാ​തെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.


തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മു​ള്ള ഓ​ണ​ക്ക​ളി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. വൈ​കു​ന്നേ​രം ഡി​ജെ പാ​ര്‍​ട്ടി​യോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ അ​വ​സാ​നി​ക്കും.
">