ബര്‍ലിന്‍: പരിസ്ഥിതി പ്രവര്‍ത്തകനായ ഗ്രീന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗവും മുന്‍ ഉപചാന്‍സലറും മുന്‍ സാമ്പത്തിക മന്ത്രിയുമായ റോബര്‍ട്ട് ഹാബെക്ക് ജര്‍മ്മനിയുടെ പാര്‍ലമെന്റിന്റെ അധോസഭയായ ബുണ്ടെസ്റ്റാഗില്‍ നിന്ന് രാജിവയ്ക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
പ്റ്റംബര്‍ 1 തിങ്കളാഴ്ച ബുണ്ടെസ്ററാഗിലെ അംഗത്വം രാജിവയ്ക്കുമെന്ന് അദ്ദേഹം ബുണ്ടെസ്ററാഗ് പ്രെസീഡിയത്തെ അറിയിച്ചു. ഗ്രീന്‍സിന്റെ പാര്‍ട്ടി നേതാക്കളായ ഫ്രാന്‍സിസ്ക ബ്രാന്റനറും ഫെലിക്സ് ബനാസാക്കും ഹാബെക്കിന്റെ തീരുമാനത്തില്‍ ഖേദം അറിയിച്ചു. ബണ്ടസ്ടാഗില് ആകെ 85 സീറ്റാണ് 2025 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചത്.