യു​ക്മ വ​ള്ളം​ക​ളി ലോ​ഗോ: ലി​ജോ ലാ​സ​ർ വി​ജ​യി
Tuesday, August 26, 2025 3:49 PM IST
കു​ര്യ​ൻ ജോ​ർ​ജ്
ലണ്ടൻ: യു​ക്മ - ഫ​സ്റ്റ് കോ​ൾ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025 ലോ​ഗോ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് യോ​ർ​ക്ക്ഷ​യ​ർ കീ​ത്ത്ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള ലി​ജോ ലാ​സ​ർ വി​ജ​യി​യാ​യി. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കും ലി​ജോ ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ​യാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ലോ​ഗോ മ​ത്സ​ര​ത്തി​ൽ നി​ന്നാ​ണ് ലി​ജോ ലാ​സ​റിന്‍റെ ലോ​ഗോ യു​ക്മ ദേ​ശീ​യ സ​മി​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ക്കൗ​ണ്ടന്‍റാ​യി ജോ​ലി ചെ​യ്യു​ന്ന ലി​ജോ, വ​ള്ളം​ക​ളി​യു​ടെ നാ​ടാ​യ ആ​ല​പ്പു​ഴ കു​ട്ട​നാ​ട് പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യാ​ണ്. ലോ​ഗോ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ലി​ജോ​യ്ക്ക് വ​ള്ളം​ക​ളി വേ​ദി​യി​ൽ വ​ച്ച് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യും.

ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാം മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യും അ​നു​ബ​ന്ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ദേ​ശീ​യ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ, ട്ര​ഷ​റ​ർ ഷീ​ജോ വ​ർഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ, റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തിവ​രു​ന്ന​ത്.


വ​ള്ളം​ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കാ​ർ​ണി​വ​ൽ പ​തി​വ് പോ​ലെ കാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ഇ​ക്കു​റി​യും അ​ത്യാ​ക​ർ​ഷ​മാ​കും.

മ​ല​യാ​ളി സു​ന്ദ​രി മ​ത്സ​രം, തി​രു​വാ​തി​ര ഫ്യൂ​ഷ​ൻ ഫ്ളെ​യിം​സ്, തെ​യ്യം, പു​ലി​ക​ളി, യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ക​ലാ​കാ​ര​ൻ​മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് വ​ള്ളം​ക​ളി വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.

വ​ള്ളം​ക​ളി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി താ​ഴെ പ​റ​യു​ന്ന​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്: അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ - 077 0286 2186, ജ​യ​കു​മാ​ർ നാ​യ​ർ - 074 0322 3006, ഡി​ക്സ് ജോ​ർ​​ജ് - 074 0331 2250.
">