മ​ല​യാ​ളി യു​വാ​വ് അ​യ​ര്‍​ല​ൻ​ഡി​ൽ മ​രി​ച്ച​നി​ല​യി​ല്‍
Saturday, August 30, 2025 11:02 AM IST
ഡ​ബ്ലി​ൻ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ അ​യ​ർ​ല​ൻ​ഡി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൗ​ണ്ടി കോ​ർ​ക്കി​ലു​ള്ള ബാ​ൻ​ഡ​നി​ൽ താ​മ​സി​ക്കു​ന്ന ര​ഞ്ജു റോ​സ് കു​ര്യ​ൻ(40) ആ​ണ് മ​രി​ച്ച​ത്.

അ​യ​ര്‍​ല​ൻ​ഡി​ലെ പ്ര​ശ​സ്ത ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ കി​ല്ലാ​ർ​ണി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഗാ​ർ​ഡ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.


ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ജാ​ന​റ്റ് ബേ​ബി ജോ​സ​ഫ് (ന​ഴ്സ്). മ​ക്ക​ൾ: ക്രി​സ്, ഫെ​ലി​ക്സ്.
">