ലണ്ടനില്‍ നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്‍റെ ഓണാഘോഷത്തിന് തുടക്കമായി
Thursday, August 28, 2025 8:01 AM IST
ജെഗി ജോസഫ്
ലണ്ടൻ: യുകെയിൽ വിപുലമായ ഓണാഘോഷ്ത്തിന് തുടക്കംകുറിച്ച് നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ്. വെംബ്ലി സഡ്ബറി ഹാളിൽ നടന്ന ആഘോഷത്തിൽ ഒട്ടേറെ കലാകാരന്മാർ അണിനിരന്നു.

ഔദ്യോഗിക ഭാരവാഹികളില്ലാതെ ഈ സൗഹൃദ കൂട്ടായ്മയിൽ നിന്ന് സ്വയമേ മുന്നോട്ട് വന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികൾ ഒരുക്കിയത്. മാള സ്വദേശി ചാൾസ് നയിച്ച ആഘോഷങ്ങളിൽ റാൽഫ് അറയ്ക്കൽ, അനൂപ ജോസഫ്, അശ്വതി അനീഷ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ ഒരുക്കിയപ്പോൾ അരുൺ കൊച്ചുപുരയ്ക്കൽ, ഷിനോ ജോർജ്, മേൽജോ, തോമസ് ജോയ് എന്നിവരുടെ മേൽനോട്ടത്തിൽ 25 അംഗ കമ്മിറ്റി സംഘടനത്തിനായി ചുക്കാൻ പിടിച്ചു.

45 നർത്തകർ തകർത്താടിയ ഫ്ലാഷ് മോബ് ഏവരെയും ആവേശത്തിലാക്കി. ന്യൂജൻ മാവേലിയായിരുന്നു മറ്റൊരു ’ഹൈലൈറ്റ്’. മാവേലിയായി എബി ജോസും തനത് കഥകളി രൂപത്തിൽ സനികയും എത്തി. താലപ്പൊലിയുമായി വനിതകളും പുലിക്കളിയും നടത്തി.
’ഓണഗ്രാമം’ ചുറ്റി പ്രദക്ഷിണമായിട്ടാണ് കാണികൾ വേദിയിലേക്ക് എത്തിയത്.

ലിവർപൂളിൽ നിന്നുള്ള ’വാദ്യ’ ചെണ്ടമേള സംഘം താളമേളങ്ങൾക്ക് അകമ്പടിയേകി.റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. എംഎയുകെ പ്രതിനിധി ശ്രീജിത്ത് ശ്രീധരൻ, ആനന്ദ് ടിവി ഡയറക്ടർ എസ്. ശ്രീകുമാർ, ഷാൻ പ്രോപ്പർട്ടീസ് മാനേജർ ഷാൻ, ജെഗി ജോസഫ് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.


നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.നോർത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സിന്‍റെ പത്തുവർഷത്തെ കഥ പറഞ്ഞുള്ള അവതരണം ’സുന്ദരി കവല’ എന്ന വീഡിയോ സീരീസ് ആയി ഏവരുടെയും ഹൃദയം കീഴടക്കി.

റോമി ജോർജും ഇൻഫ്ലുൻസറായ അനൂപ് മൃദുവും ചേർന്നാണ് ഇത് ഒരുക്കിയത്.നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.

നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് ഒരുക്കിയ ഓണാഘോഷ പരിപാടി.മേഘ ബൈജു, എം സി റാൽഫ്, എമിൽ എലിയാസ്, ആതിര ശശിധരൻ എന്നിവരായിരുന്നു അവതാരകർ. വൈബ്രൻസ് ലണ്ടനായിരുന്നു എൽഇഡി വാൾ ഉൾപ്പെടെ ലൈറ്റ് ആൻഡ് സൗണ്ട് കൈകാര്യം ചെയ്തത്.
">