ഹാ​സ്യ വാ​ത​കം തീ​പി​ടി​ച്ച് ഹാം​ബു​ര്‍​ഗി​നെ വി​ഴു​ങ്ങി
Thursday, August 28, 2025 8:13 AM IST
ജോസ് കുന്പിളുവേലിൽ
ഹാം​ബു​ര്‍​ഗ് : ഹാം​ബു​ര്‍​ഗ് തു​റ​മു​ഖ​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ലാഫിംഗ്​ ഗ്യാ​സ് അ​ഥ​വാ ചി​രി​പ്പി​ക്കു​ന്ന വാ​ത​കം എ​ന്ന​റി​യ​പ്പെ​ടു​ന്ന നൈ​ട്ര​സ് ഓ​ക്സൈ​ഡ് പ​ര​ന്നു. തീ ​നി​യ​ന്ത്രി​ക്കാ​ന്‍ ജ​ല​പീ​ര​ങ്കി​ക​ളു​പ​യോ​ഗി​ച്ച് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും പോ​ലീ​സും പ​രി​ശ്ര​മി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വെ​യ​ര്‍​ഹൗ​സി​ല്‍ ഉ​ണ്ടാ​യ സ്ഫോ​ട​ന​ങ്ങ​ള്‍ ഹാ​ന്‍​സി​യാ​റ്റി​ക് ന​ഗ​ര​ത്തി​ല്‍ പോ​ലീ​സി​നും അ​ഗ്നി​ശ​മ​ന വ​കു​പ്പി​നും വ​ലി​യ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​വി​ധ ഹൈ​വേ​ക​ളി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ദീ​ർ​ഘ​ദൂ​രം പു​ക​പ​ട​ലം ദൃ​ശ്യ​മാ​യി​രു​ന്നു. ഷി​പ്പിംഗ് ക​മ്പ​നി​യു​ടെ വെ​യ​ര്‍​ഹൗ​സി​ലെ കാ​റി​ന് തീ​പി​ടി​ച്ചു.


ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ല്‍ നി​ന്ന് ആ​വ​ര്‍​ത്തി​ച്ചു​ള്ള സ്ഫോ​ട​ന​ങ്ങ​ളു​മു​ണ്ടാ​യി. ഇ​വ​യി​ലാ​ണ് നൈ​ട്ര​സ് ഓ​ക്സൈ​ഡ് അ​ട​ങ്ങി​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.​സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രു​ക്കേ​റ്റ​താ​യി​ട്ടാ​ണ് നി​ല​വി​ലെ റി​പ്പോ​ർ​ട്ട്. ഹാം​ബ​ര്‍​ഗ് ജി​ല്ല​യി​ലെ വെ​ഡ്ഡ​ലി​ലാ​ണ് ഈ ​വെ​യ​ര്‍​ഹൗ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്
">