ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് സ്മ​ര​ണാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് ക​ര്‍​ദി​നാ​ള്‍ പ​രോ​ളി​ന്‍
Monday, April 28, 2025 3:32 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
വ​ത്തി​ക്കാ​ന്‍ സി​റ്റി: ഫ്രാ​ൻ​സീ​സ് മാ​ർ​പാ​പ്പ​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി വ​ത്തി​ക്കാ​നി​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ അ​ങ്ക​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന കു​ര്‍​ബാ​ന​യി​ല്‍ ക​ര്‍​ദി​നാ​ള്‍ പി​യ​ട്രോ പ​രോ​ളി​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

മു​റി​വേ​റ്റ​വ​രോ​ട് ആ​ര്‍​ദ്ര​ത​യോ​ടെ തി​രി​യു​ന്ന തി​രു​സ​ഭ​യു​ടെ തി​ള​ങ്ങു​ന്ന സാ​ക്ഷി​യാ​ണ് മാ​ർ​പാ​പ്പാ​യെ​ന്ന് ക​ര്‍​ദി​നാ​ള്‍ അ​നു​സ്മ​രി​ച്ചു. ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യ്ക്കാ​യി അ​ർ​പ്പി​ക്ക​പ്പെ​ട്ട ര​ണ്ടാം ദി​ന​ത്തി​ലെ വി​ശു​ദ്ധ​കു​ർ​ബാ​ന​യി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ർ സം​ബ​ന്ധി​ച്ചി​രു​ന്നു.


മാ​ർ​പാ​പ്പ​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി കബറടക ദിനമായ ശനിയാഴ്ച മുതൽ തു​ട​ർ​ച്ച​യാ​യി ഒ​ന്പ​ത് ദി​വ​സം സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യിൽ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ടു​ന്നുണ്ട്.

ഈ നവനാൾ ദിവ്യപൂജ "നൊവെന്തിയാലി' എന്നാണ് അറിയപ്പെടുന്നത്.